അശരണരെ താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയനെന്ന് ഈ ഗാനം രചിച്ച ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ മാധ്യമങ്ങളോട് പറഞ്ഞു. 'കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഹണി പറഞ്ഞിട്ടാണ് ഈ ഗാനം എഴുതുന്നത്. കേരളത്തിലെ എല്ലാ അശരണരെയും താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയന്‍. എന്റെ ഒരു കടമയായിട്ടാണ് ഞാന്‍ ഗാനം എഴുതിയത്. പുകഴ്ത്തല്‍ ആയിട്ട് മറ്റുള്ളവര്‍ക്ക് തോന്നാം. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്' - അദ്ദേഹം പറഞ്ഞു.
advertisement
Also Read- മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്; 'ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടില്‍ അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രിയേക്കുറിച്ച് ഒരു ഗാനം എഴുതിയില്ലെങ്കില്‍ നമ്മളൊക്കെ ഒരു കവിയായി നടന്നിട്ട് എന്ത് കാര്യമെന്നും ചിത്രസേനൻ ചോദിക്കുന്നു.
'കളിയാക്കലുകള്‍ കാര്യമാക്കുന്നില്ല, സ്തുതിഗാനം ആയിട്ടല്ല എഴുതിയത്. അച്ഛന്‍ മൂന്നു മഹാകാവ്യം എഴുതിയിട്ടുണ്ട്. അച്ഛനെ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത എഴുതിപ്പോകും. സമര ധീരനായകനാണ് പിണറായി വിജയന്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വരി എഴുതിയതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന ഗാനം അദ്ദേഹത്തിന് ഇഷ്ടപെടില്ല. പക്ഷേ, അതില്‍ വിപ്ലവാത്മകമായ കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകതന്നെ ചെയ്യും. എത്ര കളിയാക്കലുകള്‍ വന്നാലും പ്രശ്‌നമില്ല. ഞാന്‍ എഴുതാനുള്ളത് എഴുതി' - അദ്ദേഹം പറഞ്ഞു.
