മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ബുധൻ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് യഹിയയെ കാണാതായത്.
കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്‍റൺഷിപ്പിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ എത്തിയത്. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഡാമിൽ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. കൂട്ടുകാർക്ക് യഹിയയെ രക്ഷിക്കാനായില്ല.
advertisement
Also read-കൊല്ലം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
യഹിയ മുങ്ങിയതറിഞ്ഞ് ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമം നടത്തി. ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചിൽ നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു.
ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഖബറടക്കം വ്യാഴം വൈകീട്ട് 5ന് വെള്ളിയാമ്പുറം ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.
