വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് പാലാപ്പള്ളി തിരുപ്പള്ളി.. എന്ന സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെച്ചത്. ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നതെന്നും ഇരുവരും മികച്ച ഡോക്ടര്‍മാരും മികച്ച ഡാന്‍സര്‍മാരുമാണെന്നും വീണാ ജോര്‍ജ്ജ് വീഡിയോക്കൊപ്പം കുറിച്ചു.
‘ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസം നൽകുന്ന ഒന്നാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും’-കുറിപ്പില്‍ മന്ത്രി പറയുന്നു.
advertisement
ഏതായാലും ഡോക്ടർമാരുടെ നൃത്തത്തിനൊപ്പം മന്ത്രിയുടെ പോസ്റ്റും വൈറലായി കഴിഞ്ഞു. മന്ത്രിക്കൊപ്പം ഡോക്ടർമാരെ അഭിനന്ദിച്ചും പോസ്റ്റ് ഷെയർ ചെയ്തും നിരവധി പേർ രംഗത്തെത്തി.