ഞായറാഴ്ച രാത്രി തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്.
Also Read- 'ബാങ്ക് മാനേജർ മരമണ്ടൻ; കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; കൊള്ളയടിച്ച റിജോ പോലീസിനോട്
മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്. ബസ് സ്റ്റാർട്ട് ആയത് ശ്രദ്ധിച്ച ജീവനക്കാർ ഓടിയെത്തുകയും ഇയാളെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
advertisement
സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvalla (Tiruvalla),Pathanamthitta,Kerala
First Published :
February 17, 2025 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ