'ബാങ്ക് മാനേജർ കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; കൊള്ളയടിച്ച റിജോ പോലീസിനോട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാനേജർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ എതിർത്തിരുന്നു എങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ എന്നും പ്രതി
തൃശ്ശൂർ ചാലക്കുടി ഫെഡറൽ ബാങ്ക് പോട്ട ശാഖയുടെ മാനേജർ മരമണ്ടൻ ആണെന്നും കത്തി കാട്ടിയ ഉടൻതന്നെ മാറിത്തുന്നു എന്നും കവർച്ച നടത്തിയ പ്രതി റിജോ ആന്റണി പോലീസിനോട് പറഞ്ഞു. മാനേജർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ എതിർത്തിരുന്നു എങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു.
3 മിനിറ്റു കൊണ്ടാണ് പ്രതിയായ റിജു ആന്റണി ബാങ്കിൽ നിന്നും 15 ലക്ഷം രൂപ കവർന്ന് കടന്നു കളഞ്ഞത്. നേരത്തെ തന്നെ ബാങ്കിലെത്തി ഇയാൾ കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു. ഇയാൾക്കിവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. ബാങ്ക് ജീവനക്കാരെ കത്തികാട്ടി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് തൃശ്ശൂർ റൂറൽ പോലീസ് റിജോ ആന്റണിയെ പിടികൂടുന്നത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കൾക്ക് ചെലവ് ചെയ്തും മദ്യപിച്ചും റിജോ തീർത്തു. ഭാര്യ മടങ്ങി വരുമ്പോൾ പണം നൽകാൻ ഇല്ലാത്ത സാഹചര്യം വന്നപ്പോഴാണ് മോഷണം നടത്തിയത്.
advertisement
മോഷണം നടത്തിയ ബാങ്കിൽ അക്കൗണ്ട് ഉള്ള പ്രതി ഇവിടെ പലപ്പോഴായി സന്ദർശനം നടത്തിയിട്ടുണ്ട്. മോമോഷണത്തിന് പോകുമ്പോൾ ഒരു വസ്ത്രവും മോഷണത്തിന് മുൻപും ശേഷവും മറ്റ് രണ്ട് വസ്ത്രങ്ങളും മാറ്റി ഇയാൾ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു. എന്നാൽ പ്രതി ധരിച്ചിരുന്ന ഷൂവിന്റെ നിറവും സഞ്ചരിച്ച സ്കൂട്ടറുമുപയോഗിച്ച് പൊലീസ് റിജോയെ കുടുക്കുകയായിരുന്നു.
മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു കുപ്പി വാങ്ങുകയും. 2.90 ലക്ഷം രൂപ കടം വീട്ടുകയും ചെയ്തിരുന്നു. റിജോ കടം വീട്ടിയ അന്നാട് സ്വദേശി ഈ തുക പൊലീസിന് കൈമാറിയിരുന്നു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് ഇയാൾ പണം തിരികെ നൽകിയത്.
Location :
Thrissur,Thrissur,Kerala
First Published :
February 17, 2025 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ബാങ്ക് മാനേജർ കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; കൊള്ളയടിച്ച റിജോ പോലീസിനോട്