പെൺകുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ന് ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി പാലത്തിന്റെ നടുവിലെത്തിയപ്പോൾ പഴ്സ് താഴെ വീണെന്ന് പറഞ്ഞ് ബൈക്കിൽ നിന്ന് ഇറങ്ങി. ബൈക്ക് നിർത്തിയ ഉടൻ ചാടിയിറങ്ങിയ പെൺകുട്ടി പാലത്തിന്റെ കൈവരിയിൽ നിന്ന് താഴേക്ക് എടുത്തു ചാടുകയായിരുന്നു.
advertisement
ഈ സമയം പെട്രോൾ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പില്‍ പോയി മടങ്ങുകയായിരുന്നു അനൂപ്. പെൺകുട്ടി പാലത്തിന് മുകളിൽ നിന്നും എടുത്തു ചാടുന്നത് കണ്ട അനൂപ് വാഹനം നിർത്തി ആറ്റിലേക്ക് ചാടി. മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു.
Also Read-കായംകുളത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
ഇത് കണ്ട് തടിച്ചു കൂടിയ നാട്ടുകാരിൽ ചിലർ ഇവർ കമിതാക്കളാണെന്നും ഒന്നിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും കരുതി അനൂപുമായി വാക്കുതർക്കത്തിലും ഏർപ്പെട്ടു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തില്‍നിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് കാര്യം മനസ്സിലായത്. കേബിള്‍ നെറ്റ് വര്‍ക് ജീവനക്കാരനാണ് അനൂപ്. രക്ഷാപ്രവര്‍ത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും നഷ്ടമായി.
പെൺകുട്ടിക്ക് അടിയന്തര ചികിത്സ നൽകിയതോടെ ബോധം തിരിച്ചുകിട്ടി. മാതാപിതാക്കൾ മരിച്ച പെൺകുട്ടി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്
വീട്ടമ്മയെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; വിൽക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റിൽ
സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒറ്റപ്പാലം ആർ.എസ്. റോഡിൽ തെക്കേത്തൊടിയിൽ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകൾ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് ബന്ധുവായ ഷീജയും മകൻ യാസിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഖദീജയുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ട മുറിച്ചതായും ഇവർ പറഞ്ഞു. ഷീജയുടെ പതിമൂന്നുകാരനായ മകൻ സംഭവത്തിന് ദൃക്സാക്ഷിയാണ്. കൊലയ്ക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)