ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളിൽ വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്. റെയിൽവേ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം.
ചാനലുകളുടെയും മറ്റ് വിഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല. അതേസമയം, മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞു.
advertisement
മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, സമീപത്തു പോലും എത്തിയിട്ടില്ലെന്നാണ് കെ എസ് യുവും യൂത്ത് കോൺഗ്രസും പറയുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായുണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐസിയുവിൽ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെ എസ് യു നേതാക്കൾ പറയുന്നത്.
എന്നാൽ മന്ത്രിയെ കൊല്ലാനുള്ള നീക്കമാണ് നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ജില്ലയിൽ സിപിഎം വ്യാപക പ്രതിഷേധം നടത്തുകയാണ്. നിരവധി കോൺഗ്രസ് ഓഫീസുകളും കെട്ടിടങ്ങളും കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു.
Summary: The Youth Congress District Committee in Kannur has issued a bold challenge by offering a reward of one sovereign of gold (one pavan) to anyone who can provide video evidence of Health Minister Veena George being physically attacked by KSU or Youth Congress activists. Minister Veena George alleged that she was attacked by opposition activists at a railway platform. Following the incident, she was admitted to the ICU, reportedly for a neck injury.
