TRENDING:

'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Last Updated:

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാഥ നടത്തി പ്രതിഷേധം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാഥ നടത്തി പ്രതിഷേധം.
advertisement

‘നാടുവാഴുന്ന പേടിത്തൊണ്ടന്‍ പിണറായി തമ്പുരാന്‍ നാളെ കാസര്‍കോട്ടേക്ക് എഴുന്നള്ളുന്നൂ… ആരും പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയേണ്ടതാണ്…മരുന്നും അവശ്യ സാധനങ്ങളും വാങ്ങേണ്ടവര്‍ ഇന്നുതന്നെ വാങ്ങേണ്ടതാണ്…ആശുപത്രിയില്‍ പോകേണ്ടവര്‍ ഇന്നുതന്നെ അഡ്മിറ്റ് ആകേണ്ടതാണ്…’ വിദേശത്തേക്ക് പോകേണ്ടവർ ഇന്ന് തന്നെ എയർപോർട്ടിലേക്ക് പോകേണ്ടതാണ്… ഇങ്ങനെ നീളുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വിളംബം.

Also read-മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പിന് വിലക്ക്; ഒപ്പം വേദിയിലുള്ള മന്ത്രി റിയാസിന് കറുത്ത ഷർട്ട്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിവരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
Open in App
Home
Video
Impact Shorts
Web Stories