കെ റെയിലിനെതിരായ സമരം രാജ്യ വിരുദ്ധ സമരമല്ലെന്ന് പറഞ്ഞ ഷാഫി ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണെന്നും ക്രിയാത്മക പ്രതിഷേധമാണ് ചലച്ചിത്ര മേളയുടെ വേദിയിൽ കൂട്ടിച്ചേർത്തു. ടാഗോർ തിയേറ്ററിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കളും പങ്കെടുത്തു.
നേരത്തെ, മേളയുടെ വേദിയിൽ ഒരു വിഭാഗം ഡെലിഗേറ്റുകൾ കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ‘കെ ഫോർ കേരള, കെ–റെയിലിന് ഐക്യദാർഢ്യം’ എന്ന ബാനർ ഉയർത്തി മെഴുകുതിരികൾ തെളിച്ചായിരുന്നു ഇവർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
advertisement
ദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് മലയാള സിനിമാ സംവിധായകനായ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. പദ്ധതിയെ അനുകൂലിച്ചതിന് സംവിധായകന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തന്റെ നിലപാട് വീണ്ടും വ്യക്തമാക്കുകയാണ് ഒമർ ലുലു ചെയ്തത്. ഭാവിയിൽ കെ റെയിൽ സംസ്ഥാനത്തിന് ഗുണകരമാകും എന്നായിരുന്നു ഒമർ ലുലു വ്യക്തമാക്കിയത്.
K Rail | 'സമരത്തിന് പിന്നില്‍ വിവരദോഷികള്‍; സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റിപറിച്ചു നടക്കട്ടേ'; ഇ പി ജയരാജന്‍
കെ റെയിലിനെതിരെ (K Rail) സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം (CPM) നേതാവ് ഇ പി ജയരാജൻ (E P Jayarajan). കെ റെയിലിന് വേണ്ടി സ്ഥലം നൽകാൻ തയാറായി ജനങ്ങൾ ഇങ്ങോട്ടുവരികയാണെന്ന് പറഞ്ഞ ജയരാജൻ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. വേറെ പണിയൊന്നുമില്ലെങ്കിൽ സതീശൻ (V D Satheesan) കുറ്റിപറിച്ച് നടക്കട്ടെ എന്നാണ് ജയരാജൻ പറഞ്ഞത്. കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കുറച്ച് റെഡി മേയ്ഡ് ആളുകളെ അണിനിരത്തി, ചില സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന്, പ്രശ്നമുണ്ടാക്കി പോലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാനായി ചില അക്രമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നേയുള്ളൂ. കെ റെയിലിനെതിരെ നടക്കുന്ന സമരത്തിൽ ജനങ്ങളില്ല. ഇത് ചില വിവരദോഷികളും തെക്കും വടക്കും ഇല്ലാത്ത കുറേയെണ്ണവും ചേർന്ന് നടത്തുന്നതാണ്. ആറുവഷളന്മാരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഭരണം. അതുകൊണ്ട് അവർ ഇപ്പോൾ എന്തൊക്കെയോ കാണിച്ചുകൂട്ടുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.
