K Rail |'നമ്മുടേതെന്ന് പറയുന്ന ഭൂമി പോലും സർക്കാരിന്റേത്; കെ റെയിലിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം'; ഒമർ ലുലു

Last Updated:

സംസ്ഥാനത്ത് നിലവിലുള്ള റോഡും റെയിലും വിമാത്താവളങ്ങളും പണ്ട് മാറ്റരുടെയൊക്കെയോ ഭൂമിയായിരുന്നു

കെ റെയിൽ ( K Rail) പദ്ധതിയുടെ ഭാഗമായി സർവേക്കല്ലുകൾ ഇടുന്ന നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനത്തോട്ടാകെയായി പദ്ധതിക്കെതിരെ പല പ്രതിഷേധങ്ങളാണ് ഉയരുന്നത്. പദ്ധതി എതിർക്കുന്നവരെ പോലെ തന്നെ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചും രംഗത്തെത്തുന്നവരുണ്ട്. നേരത്തെ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയതിന് സംവിധാകയനായ ഒമർ ലുലുവിന് (Omar Lulu) വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ വിഷയത്തെ സംബന്ധിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. സംസ്ഥാനത്ത് നിലവിലുള്ള റോഡും റെയിലും വിമാത്താവളങ്ങളും പണ്ട് മാറ്റരുടെയൊക്കെയോ ഭൂമിയായിരുന്നെന്നും നമ്മുടേതെന്ന് പറയുന്ന ഭൂമി യാഥാർത്ഥത്തിൽ സാരക്കാരിന്റേതാണെന്നു൦ കെ റെയിലിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നുമാണ് ഒമർ ലുലു അഭിപ്രായപ്പെട്ടത്. ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു പത്ത് മിനിറ്റ്‌ മുൻപേ എത്തിയിരുന്നെങ്കിൽ..........
ലോകത്ത്‌ ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ട്ടപ്പെട്ട സമയം ഒരിക്കലും നമ്മുക്ക് തിരിച്ച്‌ കിട്ടുകയില്ല.നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്.യഥാർത്ഥത്തിൽ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സർക്കാറിന്റെ ആണ് അത് കൊണ്ടാണ് വർഷാവർഷം നമ്മൾ ലാന്റ്‌ ടാക്സ് അടയ്ക്കുന്നത്.നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാം.
advertisement
ഇനി എനിക്ക്‌ നഷ്ടപ്പെടുമ്പോൾ ആണ് വേദന അറിയൂ എന്ന് പറയുന്നവരോട് നെടുമ്പാശേരി വിമാനതാവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്.പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയർപ്പോർട്ട് കൊണ്ട്‌ ലാഭം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ.
കെ റെയിലിൽ യാത്ര ചെയ്യാൻ അക്ഷമനായി കാത്തിരിക്കുന്നു.
advertisement
പദ്ധതിക്ക് വേണ്ടി സ്വന്തം ഭൂമി കൊടുക്കേണ്ടിവരുന്നവരുടെ അവസ്ഥ തനിക്ക് മനസ്സിലാകുമെന്നും വർഷങ്ങൾക്ക് മുൻപ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിൽ തന്റെയും ഭൂമി നഷ്ടമായിരുന്നുവെന്നും എന്നാലിന്ന് കൊച്ചി വിമാനത്താവളം കൊണ്ട് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതോടൊപ്പം കെ റെയിലിൽ യാത്ര ചെയ്യാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail |'നമ്മുടേതെന്ന് പറയുന്ന ഭൂമി പോലും സർക്കാരിന്റേത്; കെ റെയിലിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം'; ഒമർ ലുലു
Next Article
advertisement
കൈവിലങ്ങിട്ടില്ല, ശ്രദ്ധിച്ചതുമില്ല; ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൈവിലങ്ങിട്ടില്ല, ശ്രദ്ധിച്ചതുമില്ല; ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ദൃശ്യങ്ങള്‍ പുറത്ത്
  • തൃശൂരില്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

  • കൈവിലങ്ങില്ലാതെയാണ് ബാലമുരുകന്‍ പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

  • 53 കേസുകളിലെ പ്രതിയായ ബാലമുരുകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

View All
advertisement