വളവിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നാട്ടുക്കാർ പറയുന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു. തുടർന്ന് ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് അബു താഹിര്‍ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അബു മരണപ്പെടുകയായിരുന്നു. റോഡു നിര്‍മ്മിച്ചെങ്കിലും കാന മൂടിയിരുന്നില്ല. റോഡിന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കിലും അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ഇവിടെ അപകടസാധ്യത ഏറെയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Feb 07, 2024 7:49 PM IST
