ആശയപരമായ ചര്‍ച്ചകളുടെ വാതില്‍ നേതാക്കള്‍ കൊട്ടിയടച്ചു. പകരം നടക്കുന്നത് ഗൂഢാലോചനയാണ്. ഉപചാപക സംഘങ്ങളും ആജ്ഞാനുവര്‍ത്തികളായ ജില്ലാ നേതാക്കളും പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുമായി നടത്തിയ ചര്‍ച്ചയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യവും പൊതുസമൂഹത്തോട് നേതാക്കള്‍ ചെയ്ത കുറ്റകൃത്യമാണ്. അധികാരത്തിന് നേതാക്കള്‍ നടത്തിയ നെട്ടോട്ടം പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു.
advertisement
ചന്ദ്രിക പത്രത്തിന്റെ നിലവിലെ പരിതാപകരമായ അവസ്ഥക്ക് കാരണമെന്താണെന്ന് നേതാക്കള്‍ വ്യക്തമാക്കണം. പാണക്കാട് ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്യാന്‍ മാത്രം നടന്ന ക്രമക്കേട് എന്താണെന്ന് വ്യക്തമാക്കണം. പുതിയ തലമുറക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പദ്ധതിയും പാര്‍ട്ടിയില്‍ നിന്നുണ്ടാവുന്നില്ല. ഐസ്‌ക്രീം കേസിന് സമാനമായ സാഹചര്യം കേരളത്തില്‍ ലീഗ് നേതൃത്വം ഇനിയും അനുഭവിക്കുമെന്ന് പറയുന്നത് എന്താണെന്ന് വ്യക്തമാക്കണം.
നാലോ അഞ്ചോ പേരുടെ അധികാരം വീതം വെപ്പിന്റെ കേന്ദ്രമായി ഉന്നതാധികാരസമിതി മാറി. ഇതിനെ ചോദ്യം ചെയ്യുന്നവരെ തളര്‍ത്താന്‍ അധാര്‍മ്മികമായ ഇടപെടലും സ്വാധീനവും നടത്തുന്നു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ പാപ്പരായി. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഓഫീസ് ഉണ്ടാക്കുമെന്ന് പറഞ്ഞവര്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് മിനുക്കി നടക്കുകയാണെന്നും അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു. ബി ജെ പിക്ക് എതിരെ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞ് ഡല്‍ഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ലെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ വയനാട് വിമര്‍ശിച്ചു.
'ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവ്'; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തമിഴ് യുവാവ്
പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെയാണ് പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായീല്‍ വയനാടാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതിയെ ഭൂരിഭാഗം ഭാരവാഹികളും ചോദ്യം ചെയ്തു. ഭരണഘടനാപരമല്ലാത്ത ഈ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയാക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സിയാദ് ഇടുക്കി, ആഷിഖ് ചെലവൂര്‍ തുടങ്ങിയവരും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ എം ഷാജി പരസ്യനിലപാട് എടുത്തത് ശരിയായില്ലെന്ന വിമര്‍ശനവുമുണ്ടായി. ഇന്നലെ വൈകുന്നേരം തുടങ്ങിയ ഭാരവാഹി യോഗം രാത്രി ഒരു മണി വരെ നീണ്ട് ഇന്ന് രാവിലെയും തുടര്‍ന്നു.
