'ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവ്'; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തമിഴ് യുവാവ്
- Published by:Joys Joy
- trending desk
Last Updated:
ഇന്ത്യയുടെ മുൻ പ്രസിഡന്റ് അബ്ദുൾ കലാം ഉൾപ്പെടെയുള്ള നിരവധി പ്രശസ്തരായ വ്യക്തികളുടെ ചിത്രം പ്രവീൺ നാവ് ഉപയോഗിച്ച് വരച്ചിട്ടുണ്ട്.
ഒരു ശരാശരി പുരുഷന്റെ നാവിന്റെ നീളം 8.5 സെന്റീമീറ്റർ ആയിരിക്കും. എന്നാൽ, തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിലെ തിരുതങ്കൾ സ്വദേശിയായ കെ പ്രവീൺ 10.8 സെന്റീമീറ്റർ നീളമുള്ള നാവുമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. നാവ് പരമാവധി പുറത്തേക്കിട്ടാൽ അതിന്റെ അറ്റം മുതൽ അകത്തെ ഭാഗം വരെയുള്ള ആകെ നീളമാണ് നാവിന്റെ നീളമായി കണക്കാക്കുന്നത്.
20 വയസുകാരനായ പ്രവീൺ രാജ്യത്ത് ഏറ്റവും നീളമുള്ള നാവിന്റെ ഉടമയെന്ന നിലയിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. ബി ഇ റോബോട്ടിക്‌സ് വിദ്യാർത്ഥിയായ പ്രവീണിന് നാവ് ഉപയോഗിച്ച് പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ വരയ്ക്കാനും തമിഴ് അക്ഷരങ്ങൾ എഴുതാനും കഴിയും. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ കൂടി ഇടം നേടാനുള്ള ശ്രമത്തിലാണ് പ്രവീൺ ഇപ്പോൾ.
advertisement
നാവ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന സവിശേഷമായ കഴിവും പരിശീലനത്തിലൂടെ പ്രവീൺ നേടിയെടുത്തിട്ടുണ്ട്. ഒരു ചെറിയ കഷ്ണം ഗ്ലൗ ഉപയോഗിച്ച് നാവിന്റെ പകുതി ഭാഗം മറച്ച് ഒരു ചാർട്ടിൽ തമിഴ് അക്ഷരങ്ങൾ എഴുതാനും പ്രവീണിന് കഴിയും.
ഇന്ത്യയുടെ മുൻ പ്രസിഡന്റ് അബ്ദുൾ കലാം ഉൾപ്പെടെയുള്ള നിരവധി പ്രശസ്തരായ വ്യക്തികളുടെ ചിത്രം പ്രവീൺ നാവ് ഉപയോഗിച്ച് വരച്ചിട്ടുണ്ട്. അതിമനോഹരമായി പെയിന്റ് ചെയ്യുന്നതോടൊപ്പം നിരവധി തവണ നാവ് മൂക്കിൽ മുട്ടിച്ചും കൈമുട്ടിൽ നാക്കെത്തിച്ചുമുള്ള പ്രകടനങ്ങളും പ്രവീൺ കാഴ്ച വെയ്ക്കാറുണ്ട്.
advertisement
പുരുഷന്മാരിൽ നാവിന്റെ ശരാശരി നീളം 8.5 സെന്റീമീറ്ററും സ്ത്രീകളിൽ അത് 7.9 സെന്റീമീറ്ററുമാണ്. നിലവിൽ ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും നീളമുള്ള നാവിന്റെ നീളം 10.1 സെന്റീമീറ്ററാണ്. പ്രവീണിന്റെ നാവിന്റെ നീളമാകട്ടെ 10.8 സെന്റീമീറ്ററും. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രകാരം, ഒരു മിനിറ്റിനുള്ളിൽ 110 തവണ നാവ് കൊണ്ട് മൂക്കിൽ തൊടാനും 142 തവണ നാവ് കൊണ്ട് കൈമുട്ടിൽ തൊടാനും നാവ് ഉപയോഗിച്ച് ഒരു മണിക്കൂറും 22 മിനിറ്റും 26 സെക്കന്റും സമയമെടുത്ത് തമിഴിലെ 247 അക്ഷരങ്ങളും എഴുതാനും പ്രവീണിന് കഴിയും. ഒരു മിനിറ്റിനുള്ളിൽ നാവ് കൊണ്ട് 219 തവണ മൂക്കിൽ തൊട്ട് സ്വന്തം റെക്കോർഡ് തന്നെ ഭേദിച്ചുകൊണ്ട് പ്രവീൺ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഗ്രാൻഡ് മാസ്റ്റർ പട്ടവും നേടിയിട്ടുണ്ട്.
advertisement
'എന്റെ നേട്ടങ്ങളെല്ലാം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടെങ്കിലും ഇനി അത് ലോകത്തിന് മുന്നിൽ കാഴ്ച വെയ്‌ക്കേണ്ടതുണ്ട്. തമിഴ്നാട് സർക്കാർ വേണ്ട സഹായം നൽകിയാൽ മാത്രമേ എനിക്കതിന് കഴിയൂ. സാമ്പത്തികശേഷിയുടെ പരിമിതി മൂലം എനിക്ക് ഒറ്റയ്ക്ക് ഈ ദൗത്യം നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ട്. തമിഴ് ഭാഷയോടുള്ള സ്നേഹം കാരണം ഇനിയുള്ള ദിവസങ്ങളിൽ നാവ് കൊണ്ട് തിരുക്കുറളിലെ 1330 കുറളുകളും എഴുതാനാണ് എന്റെ ശ്രമം' - ന്യൂസ് 18-നോട് സംസാരിക്കവെ പ്രവീൺ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2021 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ത്യയിലെ ഏറ്റവും നീളമുള്ള നാവ്'; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തമിഴ് യുവാവ്


