തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭ ആസ്ഥാനത്തിന് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ ബാനർ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് മാര്‍ച്ച് നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.
Also Read- 'ജയ് ശ്രീറാം ബാനറിന് മറുപടി'; പാലക്കാട് നഗരസഭയ്ക്ക് മുകളിൽ ദേശീയ പതാകയുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം
advertisement
'ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന ബാനർ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചുമായി എത്തിയത്. കേരളത്തെ കാവി പുതപ്പിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിളിച്ചിരുന്നു. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു നീക്കിയിരുന്നു.
Also Read- പാലക്കാട് നഗരസഭയിലെ 'ജയ് ശ്രീറാം' ഫ്ളക്സ് വിവാദം; പൊലീസ് കേസെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പാലക്കാട് നഗരസഭ ഭരണം ഇത്തവണയും ബിജെപി നിലനിർത്തിയിരുന്നു.