'ജയ് ശ്രീറാം ബാനറിന് മറുപടി'; പാലക്കാട് നഗരസഭയ്ക്ക് മുകളിൽ ദേശീയ പതാകയുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം
- Published by:Rajesh V
- news18-malayalam
Last Updated:
വോട്ടെണ്ണൽ ദിവസം നഗരസഭാ ഓഫീസിന് മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ സമരം.
പാലക്കാട് നഗരസഭയിൽ ജയശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയതിനെതിരെ ദേശീയപതാകയുടെ ബാനർ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഓഫീസിന് മുകളിൽ ദേശീയ പതാക തൂക്കിയത്.
വോട്ടെണ്ണൽ ദിവസം നഗരസഭാ ഓഫീസിന് മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ സമരം.നഗരസഭാ ഓഫീസിന് മുന്നിൽ തടഞ്ഞെങ്കിലും പൊലീസിനെ വെട്ടിച്ചോടിയ അഞ്ചോളം പ്രവർത്തകർ നഗരസഭാ ഓഫീസിന് മുകളിൽ കയറി ദേശീയപതാകയുടെ ബാനർ തൂക്കി.
advertisement
ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് മാറ്റി.
ALSO READ:Mucormycosis| ഒൻപത് മരണം; 44 പേർ ചികിത്സയിൽ; അഹമ്മദാബാദിൽ കോവിഡിന് ശേഷം അപൂർവ ഫംഗസ് രോഗം[NEWS]Best FIFA Awards 2020: മെസിയും റൊണാൾഡോയും അല്ല; റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർ
advertisement
[NEWS]ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ[NEWS]
ഓഫീസിലെ പ്രധാന ഗേറ്റിന് മുൻപിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.എം. ശശി സമരം ഉദ്ഘാടനം ചെയ്തു
ജയ് ശ്രീറാം ബാനർ സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വോട്ടെണ്ണൽ ദിവസം കൗണ്ടിംഗ് ഏജൻ്റുമാർക്കും സ്ഥാനാർത്ഥികൾക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ഇവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി പാലക്കാട് എസ്.പി. എസ് സുജിത് ദാസ് പറഞ്ഞു.
advertisement
കേസിൽ അന്വേഷണം തുടരുകയാണെന്നും നടപടിയുണ്ടാവുമെന്നും എസ്.പി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജയ് ശ്രീറാം ബാനറിന് മറുപടി'; പാലക്കാട് നഗരസഭയ്ക്ക് മുകളിൽ ദേശീയ പതാകയുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം