വോട്ടെണ്ണൽ ദിവസം നഗരസഭാ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതിയ ഫ്ളെക്സ് തൂക്കിയതിനെതിരെ നഗരസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. സർക്കാർ ഓഫീസിന് മുന്നിൽ മതവുമായി ബന്ധപ്പെട്ട ഫ്ളെക്സ് തൂക്കിയതിലൂടെ മതസ്പർദ പടർത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഇതേ തുടർന്നാണ് കണ്ടാലറിയുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വികെ ശ്രീകണ്ഠൻ എംപിയും സിപിഎമ്മും പരാതി നൽകിയിരുന്നു. ഇതിന് പുറമെ നിരവധി സംഘടനകളും വ്യക്തികളും പരാതി നൽകിയിട്ടുണ്ട്.
Also Read ധനികരായ സ്ത്രീകളുടെ പഴ്സുകൾ മോഷണം പോകുന്നു; ഒടുവിൽ മോഷ്ടാവായ പ്രമുഖ ഗായിക പൊലീസ് പിടിയിൽ
വേട്ടെണ്ണൽ കേന്ദ്രമായിരുന്ന നഗരസഭാ ഓഫീസിലേക്ക് കൗണ്ടിംഗ് ഏജൻ്റുമാർക്കും സ്ഥാനാർത്ഥികൾക്കും മാത്രമായിരുന്നു പ്രവേശനം. ഫ്ളക്സ് തൂക്കുന്ന വീഡിയോ പരിശോധിച്ചതിൽ പത്തിലേറെ പേർ ഉള്ളതായി കാണാം. ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
ജയ് ശ്രീറാം എന്നെഴുതിയ ഫ്ളെക്സ് നഗരസഭാ ഓഫീസിന് മുന്നിൽ തൂക്കിയ നടപടിയ്ക്കെതിരെ വലിയ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഉണ്ടായിട്ടുള്ളത്. എന്നാൽ നേതൃത്വത്തിൻറെ അറിവോടെയല്ല പ്രവർത്തകർ ഇത് ചെയ്തതെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Palakkad muncipality, പാലക്കാട് നഗരസഭ, ബിജെപി