പേരും ഫോണ്‍നമ്പറും കുറിച്ചിട്ട വ്യക്തിയെ കൈയക്ഷരത്തിലൂടെ കുടുക്കിയത്. 2018 മേയ് മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചയാളിൽ നിന്നാണ് യുവതി സംഭവം അറിയുന്നത്. നമ്പറും പോരും എഴുതിവെച്ചിരിക്കുന്നത് ഫോട്ടോ യുവതിയ്ക്ക് ഇയാൾ അയച്ചുനൽകുകയും ചെയ്തു.
Also Read-‘BJPയുടെ ചിഹ്നമായ താമര ഹിന്ദു,ബുദ്ധ മതങ്ങളുടെ മതചിഹ്നം’; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍
കയ്യക്ഷരത്തിൽ സംശയം തോന്നിയ വീട്ടമ്മ തന്റെ വീട് ഉൾപ്പെട്ട റസിഡന്റ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കിൽ ഈ കയ്യക്ഷരം കണ്ടെത്തി. അയല്‍വാസിയും ഡിജിറ്റല്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു.
advertisement
കൈയക്ഷരം സാമ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബെംഗളൂരുവിലെ സ്വകാര്യ ലാബിൽ കൊടുത്ത് സ്ഥിരീകരിച്ചു. ഈ തെളിവുകൾ വെട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മുന്‍പ് കരിയത്തെ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം.
കോടതി നിർദേശപ്രകാരം സർക്കാർ ഫൊറൻസിക് ലാബിലും ഇത് സ്ഥിരീകിരച്ചശേഷമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.