ഭാര്യ-ഭർതൃ സങ്കൽപവുമായി ചേർന്നു പോകുന്നതല്ല സ്വവർഗവിവാഹമെന്നും പാരമ്പര്യത്തിനും സംസ്കാരത്തിനും എതിരാണെന്നുമാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
Also Read- ‘കോണ്‍ഗ്രസ് എന്‍റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണ്, ഞാന്‍ റോഡ് പണിയുന്ന തിരക്കിലും’; നരേന്ദ്രമോദി
ഇന്ത്യൻ കുടുംബ വ്യവസ്ഥ ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിവ ഉൾകൊള്ളുന്നതാണ്. ജൈവികമായി പുരുഷനായിരിക്കുന്ന ആൾ ഭർത്താവും ജൈവികമായി സ്ത്രീയായിരിക്കുന്ന ആൾ ഭാര്യയുമാണ്. ഇവർക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷൻ അച്ഛനും സ്ത്രീ അമ്മയുമാണ്.
Also Read- അമിത് ഷായെ പരിഹസിക്കാൻ വാഷിങ് പൗഡർ പരസ്യത്തിലെ പെൺകുട്ടിയെ മോർഫ് ചെയ്ത കൂറ്റൻ ബോർഡ്
advertisement
ഒരേ ലിംഗത്തിൽ പെട്ടവർ പങ്കാളികളായി ഒന്നിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഇന്ത്യൻ കുടുംബ സങ്കല്‍പവുമായി യോജിച്ചു പോകുന്നതല്ല. എൽജിബിടിക്യൂ പങ്കാളികൾ സമർപ്പിച്ച നിലവിലെ നിയമ ചട്ടക്കൂടിലേക്കുള്ള വെല്ലുവിളികൾ നിരസിക്കാനും കോടതിയോട് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
സ്വവർഗ വ്യക്തികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തിപരവും ക്രോഡീകരിച്ചതുമായ നിയമ വ്യവസ്ഥകളുടെ ലംഘനത്തിനും കാരണമാകുമെന്നുമാണ് മറ്റൊരു വാദം.