• HOME
  • »
  • NEWS
  • »
  • india
  • »
  • അമിത് ഷായെ പരിഹസിക്കാൻ വാഷിങ് പൗഡർ പരസ്യത്തിലെ പെൺകുട്ടിയെ മോർഫ് ചെയ്ത കൂറ്റൻ ബോർഡ്

അമിത് ഷായെ പരിഹസിക്കാൻ വാഷിങ് പൗഡർ പരസ്യത്തിലെ പെൺകുട്ടിയെ മോർഫ് ചെയ്ത കൂറ്റൻ ബോർഡ്

അമിത് ഷായെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബോർഡിൽ പെൺകുട്ടിയുടെ മുഖത്തിന്റെ സ്ഥാനത്ത് മറ്റു പാർട്ടിയിൽ നിന്നും ബി ജെ പിയിലേക്ക് എത്തിയ നേതാക്കളുടെ ചിത്രമായിരുന്നു

  • Share this:

    ഹൈദരാബാദ്: 54-ാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായി ഞായറാഴ്ച ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ “സ്വാഗതം” ചെയ്യുന്നതിനായി സ്ഥാപിച്ച ബോർഡ് വിവാദമാകുന്നു. തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയാണ് (ബിആർഎസ്) നിർമാ വാഷിങ് പൗഡർ പരസ്യത്തിലെ പെൺകുട്ടിയെ മോർഫ് ചെയ്ത കൂറ്റൻ ബോർഡ് സ്ഥാപിച്ചത്.

    മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന ഹിമന്ത ബിശ്വ ശർമ്മ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, ഈശ്വരപ്പ തുടങ്ങിയ നേതാക്കളുടെ മുഖംവെച്ച് നിർമ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രമാണ് ബോർഡിലുള്ളത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ കേന്ദ്ര ഏജൻസിയായ ഇ ഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ തെലങ്കാനയിൽ എത്തിയത്. ഇതോടെ അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന് രാഷ്ട്രീയപ്രാധാന്യമേറി.

    അമിത്ഷായോടുള്ള പ്രതിഷേധ സൂചകമായാണ് തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ഹൈദരാബാദിൽ നിരവധി ഇടങ്ങളിലാണ് കൂറ്റൻ ഫ്ളക്സുകൾ വെച്ചത്. അമിത് ഷാ കടന്നുപോകുന്ന വഴികളിലാണ് ഫ്ലെക്സ് സ്ഥാപിച്ചത്. ഈ ബോർഡുകളിൽ ഏറ്റവും ശ്രദ്ധേയമായത് ‘വാഷിംഗ് പൗഡർ നിർമ’ എന്ന പരസ്യത്തിലൂടെ ശ്രദ്ധേയമായ നിർമ പെൺകുട്ടിയുടെ കൂറ്റൻ ഫ്ളക്സായിരുന്നു.


    അമിത് ഷായെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബോർഡിൽ പെൺകുട്ടിയുടെ മുഖത്തിന്റെ സ്ഥാനത്ത് മറ്റു പാർട്ടിയിൽ നിന്നും ബി ജെ പിയിലേക്ക് എത്തിയ നേതാക്കളുടെ ചിത്രമായിരുന്നു. നേതാക്കളുടെ മുഖമുള്ള നിർമ്മ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അതിവേഗമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചത്.

    Also Read- ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ

    ഡൽഹി മദ്യനയക്കേസിലാണ് ബിആർഎസ് എംഎൽഎയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയെ ഇ ഡി ചോദ്യം ചെയ്തത്. ഹൈദരാബാദിൽ സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുത്തശേഷം അമിത് ഷാ കേരളത്തിൽ എത്തുന്നുണ്ട്. തൃശൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്.

    Published by:Anuraj GR
    First published: