TRENDING:

കോഴി പക്ഷിയോ? മൃഗമോ? ഉത്തരം കണ്ടെത്താൻ ഗുജറാത്ത് ഹൈക്കോടതി

Last Updated:

കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഉയര്‍ന്നതോടെ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ഹർജിയിൽ‌ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. കശാപ്പുശാലകളിലല്ലാതെ കടകളിൽ കോഴികളെ കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹർജിയാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. കോഴിയെ മൃഗമായാണോ പക്ഷിയായി ആണോ കണേണ്ടതെന്നാണ് ചോദ്യം.
advertisement

സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് പൊതു താത്പര്യ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഉയര്‍ന്നതോടെ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി.

Also Read-ചെന്നൈയിലെ ഔദ്യോഗിക വസതി നിലനിർത്താൻ വടക്ക്-കിഴക്കൻ സംസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റം വേണമെന്ന് ജഡ്ജി

മൃഗങ്ങളെ കശാപ്പുശാലകളിൽ‌ വെച്ച് മാത്രമേ കൊല്ലാവു എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ഇറച്ചിക്കോഴി വിൽക്കുന്ന പല കടകളും അധിക‍ൃതർ പൂട്ടിപ്പിച്ചു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹർജിയില്‍ കോഴി മൃഗമാണെന്ന് കോടതി കണ്ടെത്തിയാല്‍ ഇറച്ചിക്കോഴികളെ കശാപ്പുശാലകളിൽ മാത്രമേ കൊല്ലാൻ കഴിയൂ. എന്നാൽ വിധി തങ്ങൾക്കനുകൂലമാകുമെന്നാണ് ഇറച്ചിക്കൊഴി വിൽപനക്കാര്‍ പ്രതീക്ഷിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Law/
കോഴി പക്ഷിയോ? മൃഗമോ? ഉത്തരം കണ്ടെത്താൻ ഗുജറാത്ത് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories