TRENDING:

'ശബ്ദമുയർത്തി തോൽപ്പിക്കാമെന്ന് കരുതേണ്ട, 23 വർഷമായി അത് നടന്നിട്ടില്ല'; അഭിഭാഷകന് താക്കീത് നൽകി ചീഫ് ജസ്റ്റിസ്

Last Updated:

കൂടാതെ നിങ്ങൾ കോടതിയുടെ മുൻപാകെയാണ് നിൽക്കുന്നതെന്നും അതിനാൽ ശബ്ദം താഴ്ത്തി സംസാരിക്കണമെന്നും അല്ലാത്തപക്ഷം കോടതിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേസുകളുടെ അടിയന്തര ലിസ്റ്റിംഗുമായിമായി ബന്ധപ്പെട്ട് കോടതിയിൽ ശബ്ദമുയർത്തിയ അഭിഭാഷകന് താക്കീത് നൽകി ചീഫ് ജസ്റ്റിസ്. അഭിഭാഷകന്റെ കോടതിയെ ഭീഷണിപ്പെടുത്തുന്ന രീതിക്കെതിരെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അഭിഭാഷകൻ ഹർജിയെ കുറിച്ച് പരാമർശിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് പെട്ടെന്ന് ക്ഷുഭിതനാവുകയും അഭിഭാഷകനോട് മാന്യമായി പെരുമാറാൻ ആവശ്യപ്പെടുകയുമായിരുന്നു.
advertisement

കൂടാതെ നിങ്ങൾ കോടതിയുടെ മുൻപാകെയാണ് നിൽക്കുന്നതെന്നും അതിനാൽ ശബ്ദം താഴ്ത്തി സംസാരിക്കണമെന്നും അല്ലാത്തപക്ഷം കോടതിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്റെ പതിവ് രീതികളെയും ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. " സാധാരണ നിങ്ങൾ എവിടെയാണ് ഇങ്ങനെ ഹാജരാകാറുള്ളത്? എപ്പോഴും ജഡ്ജിമാരോട് ഇങ്ങനെയാണോ നിങ്ങൾ ആക്രോശിക്കുന്നത്?" എന്നും അദ്ദേഹം ചോദിച്ചു.

അതോടൊപ്പം കോടതി മുറിയിൽ മാന്യത പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു. "നിങ്ങളുടെ ശബ്ദം ഉയർത്തി ഞങ്ങളെ തോൽപ്പിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. 23 വർഷമായി അത് സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കുകയുമില്ല. എന്റെ കരിയറിന്റെ അവസാന വർഷത്തിൽ ആണ് ഇത്തരത്തിൽ ഒരു സാഹചര്യം നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Also read-ബിൽകിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് അധികാരമില്ലാത്ത കാര്യം

അതേസമയം ചീഫ് ജസ്റ്റിസിന്റെ കർശനമായ താക്കീതിൽ അമ്പരന്ന അഭിഭാഷകൻ ഉടൻ തന്നെ ക്ഷമാപണം നടത്തുകയും മാന്യമായ രീതിയിൽ തന്റെ വാദങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു. എന്നാൽ ഇത് ആദ്യമായല്ല ചീഫ് ജസ്റ്റിസ് കോടതി മുറിക്കുള്ളിൽ പാലിക്കേണ്ട സാമാന്യ മര്യാദകളെ കുറിച്ച് അദ്ദേഹം അഭിഭാഷകരെ ഓർമ്മപ്പെടുത്തുന്നത്. നേരത്തെ കോടതിമുറിക്കുള്ളിൽ ഫോണിൽ സംസാരിച്ച അഭിഭാഷകനെതിരെയും ചീഫ് ജസ്റ്റിസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് അഭിഭാഷകന്റെ ഫോൺ വാങ്ങി വെക്കാൻ ഉത്തരവിടുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ കഴിഞ്ഞ വർഷം മാർച്ചിൽ, ഭീഷണി സ്വരത്തിൽ സംസാരിച്ച അഭിഭാഷകൻ വികാസ് സിംഗിനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് താക്കീത് നൽകിയിരുന്നു. അഭിഭാഷകൻ നിശബ്ദത പാലിക്കാത്ത പക്ഷം കോടതിയിൽ നിന്ന് പുറത്തു പോകാനും അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താൻ ആകില്ലെന്നും അന്ന് നിയന്ത്രണം വിട്ട് ചീഫ് ജസ്റ്റിസ് ശാസിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Law/
'ശബ്ദമുയർത്തി തോൽപ്പിക്കാമെന്ന് കരുതേണ്ട, 23 വർഷമായി അത് നടന്നിട്ടില്ല'; അഭിഭാഷകന് താക്കീത് നൽകി ചീഫ് ജസ്റ്റിസ്
Open in App
Home
Video
Impact Shorts
Web Stories