ഇതിനിടെ അഭിഭാഷകൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് കോടതി നടപടിക്രമങ്ങൾ നിർത്തിവെച്ച ചീഫ് ജസ്റ്റിസ് അഭിഭാഷകനെ നേരിട്ട് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകി. “നിങ്ങൾക്ക് ഫോണിൽ സംസാരിക്കാൻ ഇതെന്താ ചന്തയാണോ” എന്നും അദ്ദേഹം ചോദിച്ചു. “ജഡ്ജിമാർ എല്ലാം കാണുന്നുണ്ട്. ഞങ്ങൾ ഒരുപക്ഷേ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുകയായിരിക്കാം. എങ്കിലും ഞങ്ങളുടെ കണ്ണുകൾ എല്ലായിടത്തും ഉണ്ട്” എന്നും അഭിഭാഷകന് ചീഫ് ജസ്റ്റിസ് താക്കീത് നൽകി.
advertisement
അതേസമയം ഇതിന് സമാനമായ സംഭവം നേരത്തെ ഒക്‌ലഹോമ സുപ്രീം കോടതിയിലും നടന്നിരുന്നു. കൊലപാതക കേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത അമേരിക്കയിലെ ഒക്‌ലഹോമയിലുള്ള കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ ആയിരുന്നു നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് ഒക്‌ലഹോമയിലെ ജില്ലാ ജഡ്ജി ട്രാസി സോഡർസ്ട്രോമിനെ പുറത്താക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകുകയും ചെയ്തു.
ഒക്‌ലഹോമ സുപ്രീം കോടതി കൗൺസിൽ ഓൺ ജുഡീഷ്യൽ കംപ്ലയിന്റ്‌സ് സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് നടപടി. കുറ്റാരോപിതനായ ജഡ്ജി ട്രാസി സോഡർസ്ട്രോമിന് ജഡ്ജിയായിരിക്കാൻ യോഗ്യതയില്ലെന്നും ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നതിനിടെ പ്രോസിക്യൂട്ടറെ പരിഹസിച്ചും പ്രതിഭാഗം അഭിഭാഷകനെ അഭിനന്ദിച്ചും ട്രാസി സോഡർസ്ട്രോം അഞ്ഞൂറോളം സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.
Also read-കൊലപാതകകേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ ഉപയോഗിച്ച ജഡ്ജി പുറത്തേക്ക്
അതേസമയം സംഭവത്തിന്റെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ മുതൽ സോഡർസ്ട്രോം നിരീക്ഷണത്തിലായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നത് വരെ ഇദ്ദേഹത്തെ ട്രാസി സോഡർസ്ട്രോമിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതേസമയം ജഡ്ജിയെ ബെഞ്ചിൽ നിന്ന് നീക്കം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. 2027 ജനുവരിയോടെ സോഡർസ്ട്രോമിന്റെ കാലാവധി അവസാനിക്കും.