നിലവിലെ വിവാഹത്തിലുള്ള കുട്ടികൾക്ക് പൂർവിക സ്വത്തിലുള്ള അവകാശം പോലെ തന്നെ മുൻ വിവാഹത്തിലെ കുട്ടികൾക്കും അവകാശം ഉണ്ടെന്നും അതിൽ ഒരു വിഹിതം അവർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കൾക്ക് കൗൺസിലിങ്ങിന് നിർദേശം നൽകി ഡൽഹി ഹൈക്കോടതി
മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമാകും കുട്ടികള്‍ക്ക് ഇത്തരത്തില്‍ അവകാശമുണ്ടാവുക. ഹിന്ദു മിതാക്ഷര നിയമപ്രകാരം ഭരിക്കുന്ന കൂട്ടുകുടുംബ സ്വത്തുക്കൾക്ക് മാത്രമേ ഈ വിധി ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കി.
advertisement
വേർപ്പെടുത്തിയ വിവാഹ ബന്ധങ്ങളിൽ ജനിച്ച കുട്ടികൾക്കും അവരുടെ അനന്തരാവകാശം ലഭിക്കാൻ അവകാശമുണ്ടെന്ന് വിധിച്ച രേവണസിദ്ധപ്പ വേഴ്സസ് മല്ലികാർജുൻ (2011) കേസിലെ രണ്ടംഗ ബെഞ്ച് വിധിക്കെതിരായ പരാമർശം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേള്‍ക്കുകയായിരുന്നു