TRENDING:

'സ്ത്രീകൾക്ക് പിന്നാലെ നടക്കുന്നത് അരോചകം, പക്ഷേ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമല്ല': ബോംബെ ഹൈക്കോടതി

Last Updated:

സ്ത്രീയുടെ മാന്യതയെ അപാനിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് അവര്‍ക്ക് അരോചകമായി തോന്നാമെന്നും എന്നാല്‍ അത് അവരുടെ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമല്ലെന്നും ബോംബെ ഹൈക്കോടതി. സ്ത്രീയുടെ മാന്യതയെ അപാനിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനില്‍ പിന്‍സാരെ അടങ്ങുന്ന ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ച്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പ്രതി തന്നെ പല തവണ പിന്തുടര്‍ന്നതായും മോശമായി പെരുമാറിയെന്നും ഇര കോടതിയില്‍ ആരോപണം ഉന്നയിച്ചു. സംഭവം നടക്കുന്ന ദിവസം അവര്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. സൈക്കിളില്‍ പിന്തുടര്‍ന്ന പ്രതി ഇവരെ തള്ളിയിടുകയും ചെയ്തു. പിന്നീട് യാത്ര തുടര്‍ന്ന അവരെ പ്രതി വീണ്ടും പിന്തുടര്‍ന്നു. തുടര്‍ന്ന് അവര്‍ പ്രതിയെ മര്‍ദിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇരയെ തള്ളിയിടുന്നത് കുറ്റകരവും പിന്തുടരുന്നത് അവർക്ക് അരോചകവുമാകാം എന്നാല്‍ അത് ഒരു സ്ത്രീയുടെ മാന്യതയെ കളങ്കപ്പെടുത്തുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഏക സാക്ഷി ഇരയാണെന്നും മറ്റൊരു സാക്ഷിയായ കടയുടമ പ്രോസിക്യൂഷന്റെ വാദത്തെ പിന്തുണച്ചിട്ടില്ലെന്നും കേസില്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രതിയെ വെറുതെ വിടാന്‍ കോടതി ഉത്തരവിട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Law/
'സ്ത്രീകൾക്ക് പിന്നാലെ നടക്കുന്നത് അരോചകം, പക്ഷേ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമല്ല': ബോംബെ ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories