വിവാഹവാഗ്ദാനം നല്‍കി താനുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാരോപിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത്. വിവാഹം നടക്കണമെങ്കില്‍ സ്ത്രീധനം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് തന്റെ പിതാവ് അംഗീകരിച്ചില്ല. പിന്നാലെ യുവാവ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിക്കാന് വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.
വെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചു; യുവതിയ്ക്ക് അയൽക്കാരുടെ ക്രൂരമർദനം
യുവതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരുടെ കുടുബം നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. യുവാവിന്റെ കരിയര്‍ തകര്‍ക്കാനാണ് പരാതിക്കാരി എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.
advertisement
വ്യാജക്കേസില്‍ തടവിലാകുന്നതോടെ ഹര്‍ജിക്കാരന്റെ കരിയറും ജീവിതവും ഇല്ലാതാകുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരനായ ഹര്‍ജിക്കാരന് നികത്താനാകാത്ത നഷ്ടമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ഐപിസി 376 ഈ കേസില്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. “രണ്ടുപേര്‍ തമ്മിലുള്ള ബന്ധം തകർന്നാൽ ഐപിസി 376 പ്രകാരമുള്ള കുറ്റം ചുമത്താനാകില്ല,” കോടതി കൂട്ടിച്ചേര്‍ത്തു.
ഗുട്ക ഉപയോഗിച്ചതിന് ടീച്ചർ ശാസിച്ചു; മനംനൊന്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി
കഴിഞ്ഞ നാലുമാസത്തിനിടെ ഹര്‍ജിക്കാരനുമായി നിര്‍ബന്ധിത ലൈംഗിക ബന്ധമുണ്ടായെന്ന രീതിയിലുള്ള വെളിപ്പെടുത്തലുകൾ പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ‘പരാതിക്കാരിയുമായി സമ്മതത്തോടെയാണോ അതോ അല്ലാതെയാണോ ഹര്‍ജിക്കാരന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന കാര്യം വിചാരണയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. തെളിവുകളില്ലാത്തെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. ഹര്‍ജിക്കാരന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിചാരണയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാകില്ല,” കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് 30000 രൂപയുടെ ജാമ്യത്തിലും ഈ തുകയ്ക്ക് സമാനമായ ആള്‍ജാമ്യത്തിലും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടു.