വെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചു; യുവതിയ്ക്ക് അയൽക്കാരുടെ ക്രൂരമർദനം

Last Updated:

മുഖത്തും മറ്റും ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് ക്രിക്കറ്റ് ബാറ്റുകൊണ്ട് പല തവണ അടിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറഞ്ഞു.

news18
news18
പൊതു ടാപ്പിൽ നിന്നു എടുക്കുന്ന വെള്ളം പാഴാക്കരുതെന്ന് നിർദ്ദേശിച്ചതിന് ബംഗ്ലരൂവിൽ 30 കാരിയെ അയൽക്കാർ തല്ലിച്ചതച്ചു. ” തന്നെ അയൽവാസികളായ പത്തോളം പേർ ചേർന്ന് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിക്കുകയും, ഇടിക്കുകയും ചെയ്തുവെന്ന് ” ഭാനുപ്രിയ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവം നടന്നു മൂന്ന് ദിവസത്തിന് ശേഷമാണ് ഭാനുപ്രിയ പോലീസിൽ പരാതിപ്പെട്ടത്. താൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്നും അവർ പറഞ്ഞു.
ഒക്ടോബർ 25ന് വൈകുന്നേരം 4.30 മണിയോടെയാണ് കോളനിയിലേക്കുള്ള പബ്ലിക് ടാപ്പിൽ നിന്നുമുള്ള വെള്ളം അയൽക്കാർ പാഴാക്കുന്നതായി ഭാനുപ്രിയയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് അനു, പ്രിയദർശിനി, ശാലിനി തുടങ്ങിയവരെ വെള്ളം പാഴാക്കരുത് എന്ന തരത്തിൽ ഭാനുപ്രിയ ഉപദേശിച്ചു. എന്നാൽ ഇതിനെ തുടർന്ന് ഇരു കൂട്ടർക്കുമിടയിൽ തർക്കം ഉടലെടുക്കുകയും പ്രശ്നം രൂക്ഷമാകുകയുമായിരുന്നു.
advertisement
 ഭാനുപ്രിയ പറയുന്നതനുസരിച്ച് രാത്രി 9.30 യോടെ അവർ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വീട്ടിലേക്ക് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പത്തോളം പേർ എത്തുകയും വീടിന് പുറത്തേക്ക് അവരെ വലിച്ചിഴച്ചു കൊണ്ടു പോകുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. മുഖത്തും മറ്റും ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് ക്രിക്കറ്റ് ബാറ്റുകൊണ്ട് പല തവണ അടിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും കുറ്റവാളികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
സെപ്റ്റംബറിൽ സമാനമായ ഒരു സംഭവം ഡൽഹിയിൽ നടന്നിരുന്നു. രക്ഷാബന്ധൻ സമയത്ത് 21,000 രൂപ നൽകാത്തതിനെത്തുടർന്ന് ഭർത്താവിന്റെ സഹോദരിമാർ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചിരുന്നു. സഹോദരന് രാഖി കെട്ടാൻ എത്തിയതായിരുന്നു യുവതികൾ. ആചാരത്തിന്റെ ഭാഗമായി 21,000 രൂപ ആയി ചോദിച്ചതിനെ തുടർന്ന് ഇരു കൂട്ടർക്കുമിടയിൽ വാക്കേറ്റം നടക്കുകയും തുടർന്ന് യുവതികൾ സ്ത്രീയെ മർദ്ദിക്കുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചു; യുവതിയ്ക്ക് അയൽക്കാരുടെ ക്രൂരമർദനം
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement