2014-ൽ ഭദ്രാവതിയിൽ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. കേസിലെ പ്രതിയായ ഭാര്യയ്ക്ക് വിവാഹസമയത്ത് 36 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു അവരുടെ അമ്മയും സഹോദരനുമടക്കം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ പിന്നീടാണ് പ്രതിയായ ഭാര്യയുടെ പ്രായം 41 ആയിരുന്നു എന്നും, അവർ രോഗബാധിതയായിരുന്നു എന്നും ഹർജിക്കാരൻ അറിയുന്നത്. ഭാര്യക്ക് ഹർജിക്കാരനെക്കാൾ 4 വയസ്സ് കൂടുതലാണെന്ന യാഥാർഥ്യം മറച്ച് വച്ചതിനെ തുടർന്നാണ് ഹർജിക്കാരൻ വിവാഹമോചനം ആവശ്യപ്പെട്ടത്.
advertisement
പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും മറച്ചുവെച്ച് വിവാഹം നടത്തിയതിനാൽ പ്രതിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രവൃത്തി വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണെന്ന് ഹർജിക്കാരൻ വാദിച്ചു. അതുകൊണ്ട് ഹർജിക്കാരന്റെയും പ്രതിയുടെയും വിവാഹം അസാധുവായി പ്രഖ്യാപിക്കണം എന്നുമായിരുന്നു ആവശ്യം.
ഹർജിയിലെ 5-ാം ഖണ്ഡികയിൽ പ്രതിയായ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും വസ്തുതകൾ മറച്ചുവെച്ചിരിക്കുകയാണെന്നും പ്രതിയുടെ പ്രായം മറച്ചുവെച്ചതായി ഹർജിക്കാരൻ വ്യക്തമായി വാദിച്ചിട്ടുണ്ടെന്നും രേഖകൾ പരിശോധിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാന്‍ മൂന്നംഗ സമിതി; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി
“വിവാഹാലോചന സമയത്ത് തനിക്ക് 41 വയസ്സായിരുന്നുവെന്ന് പ്രതിയായ ഭാര്യ (RW1) ക്രോസ് എക്സാമിനേഷനിൽ വ്യക്തമായി സമ്മതിച്ചിട്ടുണ്ട്, വിവാഹാലോചന നടന്ന സമയത്ത് അവർ തന്റെ പ്രായം 36 വയസ്സാണെന്നാണ് പറഞ്ഞത്. ഹർജിക്കാരനോടും അന്ന് ഇതേ പ്രായം തന്നെയാണ് പറഞ്ഞത്.
“ഞങ്ങളുടെ കാഴ്ചപ്പാടിൽ രേഖയിലുള്ള അപേക്ഷയും തെളിവുകളും അംഗീകരിക്കുന്നതിൽ കുടുംബ കോടതിക്ക് തെറ്റുപറ്റി, ഇത് തെറ്റായ കണ്ടെത്തലിന് കാരണമായി” എന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിവാഹമോചന നിയമത്തിന്റെ 18-ാം വകുപ്പ് ഭർത്താവിനെയോ ഭാര്യയെയോ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ തന്റെ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കാൻ അവകാശം നൽകുന്നു. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നേടിയ വിവാഹസമ്മതം അസാധുവാക്കാൻ നിയമത്തിന്റെ 19-ാം വകുപ്പ് അനുവദിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ചത്.