അക്കാദമിക് കരിക്കുലത്തിൽ ദിനേന മാറ്റം വരുത്താൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കോടതി കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
Also Read- നവകേരള സദസ്: മുഖ്യമന്ത്രിയെയും സംഘത്തെയും കാണാൻ എൽപി സ്കൂൾ വിദ്യാർത്ഥികളെ വീണ്ടും റോഡിലിറക്കി
ഈ വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണം. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം പൊന്നാനിയിലാണ് നവകേരള സദസിനുള്ള ബസ് വന്നപ്പോൾ വിദ്യാർഥികളെ റോഡരികിൽ നിർത്തിയത്. 11 മണിക്കാണ് പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരൂരിലെ വാർത്താസമ്മേളനം കഴിഞ്ഞ് 12 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികിൽ കുട്ടികൾ കാത്തു നിന്നു.
advertisement
പൊന്നാനിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസിൽ യാത്ര ചെയ്യുന്നത് കാണാനാണ് കുട്ടികളെ റോഡരികിൽ കാത്തുനിൽപിച്ചത്. അധ്യാപകരുടെ തൽപര്യപ്രകാരമാണ് കുട്ടികളെ റോഡിലിറക്കിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.