നവകേരള സദസ്: മുഖ്യമന്ത്രിയെയും സംഘത്തെയും കാണാൻ എൽപി സ്കൂൾ വിദ്യാർത്ഥികളെ വീണ്ടും റോഡിലിറക്കി
- Published by:Rajesh V
- news18-malayalam
Last Updated:
മലപ്പുറം എടപ്പാൾ തുയ്യം ഗവ എൽ പി സ്കൂളിലെ കുട്ടികളെയാണ് റോഡരികിൽ ദീർഘനേരം നിർത്തിയത്
മലപ്പുറം: നവകേരള ബസിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരുചെസംഘത്തെയും കാണാൻ സ്കൂൾ കുട്ടികളെ വീണ്ടും റോഡിലിറക്കി. മലപ്പുറം എടപ്പാൾ തുയ്യം ഗവ എൽ പി സ്കൂളിലെ കുട്ടികളെയാണ് റോഡരികിൽ ദീർഘനേരം നിർത്തിയത്. നട്ടുച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.
പൊന്നാനിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസിൽ യാത്ര ചെയ്യുന്നത് കാണാനാണ് കുട്ടികളെ റോഡരികിൽ കാത്തുനിൽപിച്ചത്. അധ്യാപകരുടെ തൽപര്യപ്രകാരമാണ് കുട്ടികളെ റോഡിലിറക്കിയത് എന്നാണ് വിവരം.
11 മണിക്കാണ് പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരൂരിലെ വാർത്താസമ്മേളനം കഴിഞ്ഞ് 12 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികിൽ കുട്ടികൾ കാത്തു നിന്നു.
ബസ് വന്നതോടെ കുട്ടികൾ മുഖ്യമന്ത്രിയെ കൈവീശി കാണിച്ചു. തിരിച്ചു കുട്ടികളെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. കുട്ടികളെ റോഡരികിൽ നിർത്തിക്കുന്നതിൽ കോടതിയും ബാലാവകാശകമീഷനും ഇടപെടുകയും ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
November 27, 2023 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസ്: മുഖ്യമന്ത്രിയെയും സംഘത്തെയും കാണാൻ എൽപി സ്കൂൾ വിദ്യാർത്ഥികളെ വീണ്ടും റോഡിലിറക്കി