TRENDING:

മറവിരോ​ഗം ബാധിച്ച 92 കാരനെ 80 കാരിയായ ഭാര്യയിൽ നിന്ന് അകറ്റരുതെന്ന് കേരളാ ഹൈക്കോടതി; മകന്റെ ഹർജി തള്ളി

Last Updated:

ഭാര്യയുടെയും ഭർത്താവിന്റെയും അവകാശങ്ങൾ മകന് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഭാര്യ ഒപ്പമില്ലാതെ, മകനൊപ്പം താമസിക്കുന്ന രോഗിയായ 92 കാരന് ആശ്വാസവിധിയുമായി കേരളാ ഹൈക്കോടതി. മറവിരോ​ഗം ബാധിച്ച വയോധികന് 80 വയസുകാരിയായ ഭാര്യയുമായി ഒന്നിച്ചു താമസിക്കാമെന്ന് കോടതി വിധിച്ചു. ഒരു മുതിർന്ന പൗരന് ഭാര്യയുടെ സംരക്ഷണവും സാമീപ്യവും ലഭിക്കാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 92 കാരനായ തന്റെ ഭർത്താവിനെ മകൻ വീട്ടിൽ തടഞ്ഞു വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ റിട്ട് ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
advertisement

Also Read- ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹമോചനത്തിന് കാരണമല്ല; ക്രൂരതയായി കണക്കാക്കാനാകില്ല: ഹൈക്കോടതി

92കാരനെ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിൽ കൊണ്ടുപോയി ഭാര്യയ്‌ക്കൊപ്പം താമസിപ്പിക്കണമെന്ന മെയിന്റനൻസ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മകൻ സമർപ്പിച്ച റിട്ട് ഹർജിയും കോടതി തള്ളി. പ്രായമായതിനാലും പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നതിനാലും അച്ഛനെ പരിപാലിക്കാൻ അമ്മയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ് മകൻ ഈ വിധിയെ ചോദ്യം ചെയ്തിരുന്നു. അയൽവാസികളുടെ ചില ഭീഷണികൾ മൂലവും നെയ്യാറ്റിൻകരയിലെ കുടുംബ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന് മകൻ ചൂണ്ടിക്കാട്ടി.

advertisement

Also Read- വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 82കാരി; ഭർത്താവിൻ്റെ വിവാഹമോചനഹര്‍ജി സുപ്രീംകോടതി  തള്ളി

എന്നാൽ, തന്റെ ഭർത്താവ് കുടുംബ വീട്ടിൽ തന്റെ ഒപ്പം ആയിരിക്കുമ്പോഴാണ് ഏറ്റവും സന്തോഷവാനായിരിക്കുന്നത് എന്നും ഒരു നിർധനനെ പോലെ മകന്റെ വീട്ടിൽ അദ്ദേഹം താമസിക്കുകയാണെന്നും ഭാര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെയും പ്രതികളുടെയും വാദം കേട്ട ജഡ്ജി, വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസറും സംസ്ഥാന പോലീസ് ഡയറക്ടർ ജനറലും സമർപ്പിച്ച റിപ്പോർട്ടുകളും പരിശോധിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“ഡിമെൻഷ്യ ബാധിച്ചാലും ഓർമകൾ മങ്ങിയാലും മുതിർന്ന പൗരൻ തന്റെ ഭാര്യയിൽ ആശ്വാസം കണ്ടെത്തുന്നു. സാമൂഹിക നീതി ഓഫീസർ തന്റെ റിപ്പോർട്ടിൽ പറയുന്നതുപോലെ, അവർ നല്ല ചില നിമിഷങ്ങൾ ഒരുമിച്ച് പങ്കിട്ടവരാണ്. എന്ത് ന്യായീകരണം പറഞ്ഞാലും അദ്ദേഹത്തിന് ഇത് നിഷേധിക്കാൻ പാടില്ല”, കോടതി പറഞ്ഞു. ഭാര്യയുടെയും ഭർത്താവിന്റെയും അവകാശങ്ങൾ മകന് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അമ്മയ്ക്ക് സമ്മതമാണെങ്കിൽ മകനും കുടുംബ വീട്ടിൽ താമസിക്കാമെന്നും തറവാട് സന്ദർശിക്കാമെന്നും കോടതി വിധിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Law/
മറവിരോ​ഗം ബാധിച്ച 92 കാരനെ 80 കാരിയായ ഭാര്യയിൽ നിന്ന് അകറ്റരുതെന്ന് കേരളാ ഹൈക്കോടതി; മകന്റെ ഹർജി തള്ളി
Open in App
Home
Video
Impact Shorts
Web Stories