പാലക്കാട് സ്വദേശി നാരായണന്റെയും സഹോദരൻ രാധാകൃഷ്ണന്റെയു തടവാണ് റദ്ദാക്കിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഇവരുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കെ മരിച്ചു.
Also Read- കോടതി ഉത്തരവ് പാലിച്ചില്ല; ആർഡിഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി
1997 സെപ്റ്റംബർ ഒന്നിനാണ് നാരായണനും യുവതിയും ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു ജീവിതം തുടങ്ങിയത്. ഏതെങ്കിലും നിയമപ്രകാരം ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 3 മാസത്തിനുശേഷം ഡിസംബർ 24ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബർ 29നു മരിച്ചു. നാരായണൻ, രാധാകൃഷ്ണൻ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും പാലക്കാട് സെഷൻസ് കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
advertisement
Also Read- കൊലപാതകകേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ ഉപയോഗിച്ച ജഡ്ജി പുറത്തേക്ക്
ഇവരുടെ ബന്ധത്തിനു നിയമസാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘ലിവിങ് ടുഗദർ’ ബന്ധത്തിലുള്ള സ്ത്രീക്ക് ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചടങ്ങുപ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാൽ ഇരുവരെയും ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാകില്ലെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തിയിരിക്കുന്നത്. അതിനാൽ ഭാര്യക്കെതിരായ ക്രൂരതയെന്ന വകുപ്പ് നിലനിൽക്കില്ല. നാലുമാസത്തോളം മാത്രമാണ് ഇരവരും ഒരുമിച്ച് താമസിച്ചതെന്നുും കോടതി കണക്കിലെടുത്തു.