കോടതി ഉത്തരവ് പാലിച്ചില്ല; ആർഡിഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
അഡ്വ. ജനറലിന്റെ ഓഫീസിന് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരുന്നതും നടപടിക്ക് കാരണമായി
കൊച്ചി: ഫോർട്ട് കൊച്ചി ആർഡിഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കോടതി ഉത്തരവ് പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. അഡ്വ. ജനറലിന്റെ ഓഫീസിന് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരുന്നതും നടപടിക്ക് കാരണമായി.
ഭൂമി തരംമാറ്റൽ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് ഒരു വർഷത്തിനുശേഷവും ആർഡിഒ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണു കോടതി പിഴ ചുമത്തിയത്.
Location :
Kochi,Ernakulam,Kerala
First Published :
October 14, 2023 2:25 PM IST