ഭക്തലക്ഷങ്ങളുടെ മനസ്സിലെ സംശയം നീക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഹർജി ഭാഗം വാദിച്ചു. അയപ്പ ഭഗവാന്റെ ആഗ്രഹം തന്നെയാണോ നറുക്കെടുപ്പിൽ പ്രതിഫലിച്ചത് എന്ന് ദേവസ്വം ബഞ്ച് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.
advertisement
നറുക്കെടുപ്പിനായി ഉപയോഗിച്ച കടലാസ് തുറന്ന നിലയിലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കടലാസ് തുറന്നിരുന്നത് മനപൂർവമാകണമെന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. മേൽശാന്തി തെരഞ്ഞടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി അഡ്വ. ഷാബു ശ്രീധർ മുഖേനയാണ് ഹർജി നൽകിയത്.