ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് സിസിടിവി ദൃശ്യം ഹൈക്കോടതി പരിശോധിച്ചു; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു
കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.
Also Read- കുട്ടികളുടെ വിദ്യാരംഭത്തിലെ ആദ്യാക്ഷരമന്ത്രം മതവിശ്വാസമനുസരിച്ച് തെരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി
നറുക്കെടുപ്പിനായി ഉപയോഗിച്ച കടലാസ് തുറന്ന നിലയിലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കടലാസ് തുറന്നിരുന്നത് മനപൂര്‍വ്വമാകണമെന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
advertisement
നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് സുതാര്യമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. മേൽശാന്തി തെരഞ്ഞടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി അഡ്വ. ഷാബു ശ്രീധർ മുഖേനയാണ് ഹർജി നൽകിയത്.
Location :
Kochi,Ernakulam,Kerala
First Published :
November 03, 2023 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് സിസിടിവി ദൃശ്യം ഹൈക്കോടതി പരിശോധിച്ചു; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും