TRENDING:

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയതിൽ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍

Last Updated:

വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ്  മന്ത്രി ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയതിൽ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍. വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ്  മന്ത്രി ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആർ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
advertisement

Also read-സീതത്തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്ക് ‘കനെയ്ന്‍ ഡിസ്റ്റെംപർ’; അസുഖം ഭേദമായ പുലിക്കുട്ടിയെ ഉൾവനത്തിൽ തുറന്നു വിട്ടു

പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹർജിയിൽ വാദിക്കുന്നത്. ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജു പറയുന്നു. നിരാപരാധിയായിട്ടും 33 വർഷങ്ങൾ  ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ്  ഉത്തരവിലെ ഭാഗം. അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്.

advertisement

Also read-‘ഏക സിവിൽ കോഡിനോട് മുസ്ലിം വിഭാഗങ്ങൾക്ക് യോജിക്കാനാകില്ല; ബഹുജന മുന്നേറ്റം വേണം’: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്‍റണി രാജുവിനായി ഹർജി ഫയൽ ചെയ്തത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ഹൈക്കോടതി  ജസ്റ്റിസ് സിയാദ് റഹ്മാൻ മാർച്ചിൽ ഉത്തരവിട്ടത്. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെന്ന കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അഭിഭാഷകൻ ആയിരുന്നു ആന്‍റണി രാജു. പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നായിരുന്നു കേസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Law/
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയതിൽ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
Open in App
Home
Video
Impact Shorts
Web Stories