സീതത്തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്ക് 'കനെയ്ന്‍ ഡിസ്റ്റെംപർ'; അസുഖം ഭേദമായ പുലിക്കുട്ടിയെ ഉൾവനത്തിൽ തുറന്നു വിട്ടു
- Published by:Vishnupriya S
- news18-malayalam
Last Updated:
വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണിത്
പത്തനംതിട്ട: സീതത്തോട്ടിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് തിരികെ ഉൾവനത്തിൽ വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ടുമാസം പ്രായമായ പെൺപുലിയെ കൊച്ചുകോയിക്കൽ സ്റ്റേഷനിലെ വനപാലകർ കണ്ടെത്തുന്നത്. വലത് കയ്യിൽ അടക്കം പരിക്ക് ഉണ്ടായിരുന്ന നിലയിലായിരുന്നു പുലിക്കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലിക്കുട്ടിക്ക് ‘കനെയ്ന്‍ ഡിസ്റ്റെംപര്‍’ എന്ന അസുഖമാണെന്ന് കണ്ടെത്തിയത്.
വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണിത്. ഇതോടെ ചികിത്സയ്ക്ക് ശേഷമാണ് കാടിനുള്ളില്‍ 30 കിലോമീറ്റർ ഉള്ളിലായി അപ്പർ മൂഴിയാർ വനത്തിൽ കൊണ്ടു വിട്ടത്. കഴിഞ്ഞ ദിവസം നെന്മാറ അയിലൂരില്‍നിന്നും അവശനിലയില്‍ പിടികൂടി തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയ്ക്കായി എത്തിച്ച പുലിക്കുട്ടിയും ആരോഗ്യം വീണ്ടെടുക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
July 02, 2023 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സീതത്തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്ക് 'കനെയ്ന്‍ ഡിസ്റ്റെംപർ'; അസുഖം ഭേദമായ പുലിക്കുട്ടിയെ ഉൾവനത്തിൽ തുറന്നു വിട്ടു