TRENDING:

ചിരിച്ച അഭിഭാഷകനെ കോടതിയലക്ഷ്യത്തിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; ജഡ്ജിയെ ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ

Last Updated:

സംഭവത്തില്‍ അഭിഭാഷകന്‍ ക്ഷമ ചോദിച്ചിട്ടും ജഡ്ജി തന്റെ നിലപാട് മാറ്റിയില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്‍ക്കത്ത: കോടതിമുറിക്കുള്ളില്‍ വെച്ച് പൊട്ടിച്ചിരിച്ച അഭിഭാഷകനെതിരെ ശിക്ഷാനടപടി സ്വീകരിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത്ത് ഗംഗോപധ്യായയെ ബഹിഷ്‌കരിക്കുമെന്ന് ബാര്‍ അസോസിയേഷന്‍. നേരത്തെ സുപ്രീം കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നയാളാണ് ജസ്റ്റിസ് അഭിജിത്ത് ഗംഗോപധ്യായ. താന്‍ വാദം കേള്‍ക്കുന്ന കേസിനെപ്പറ്റി ഒരു ടിവി ചാനലിന് അഭിമുഖം നല്‍കിയതിന്റെ പേരിലായിരുന്നു ഇദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടിവന്നത്.
കല്‍ക്കട്ട ഹൈക്കോടതി
കല്‍ക്കട്ട ഹൈക്കോടതി
advertisement

തിങ്കളാഴ്ചയാണ് ജസ്റ്റിസ് പ്രസന്‍ജിത്ത് മുഖര്‍ജിയെന്ന അഭിഭാഷകനെതിരെ കോടതി ശിക്ഷാ നടപടി സ്വീകരിച്ചത്. സംസ്ഥാന മദ്രസ സര്‍വ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് ഗംഗോപധ്യായ. അപ്പോഴാണ് കോടതിയ്ക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് പ്രസന്‍ജിത്ത് മുഖര്‍ജിയെ കോടതി വിമര്‍ശിച്ചത്. ഉടന്‍ തന്നെ കോടതി ഷെരീഫിനെ വിളിച്ചുവരുത്തിയ ജഡ്ജി, മുഖര്‍ജിയെ സിവിൽ ജയിലിലടയ്ക്കണമെന്ന് ഉത്തരവിട്ടു. സംഭവത്തില്‍ അഭിഭാഷകന്‍ ക്ഷമ ചോദിച്ചിട്ടും ജഡ്ജി തന്റെ നിലപാട് മാറ്റിയില്ല.

Also read-വിവാഹമോചിതനെന്ന് വിശ്വസിപ്പിച്ച് വീണ്ടും വിവാഹം; രണ്ടാം ഭാര്യ ജീവനാംശം ലഭിക്കാൻ അർഹയെന്ന് ബോംബെ ഹൈക്കോടതി

advertisement

ശേഷം ഒരു കൂട്ടം അഭിഭാഷകര്‍ ജഡ്ജിയെ കണ്ട് സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ ജഡ്ജി തയ്യാറായത്. തുടര്‍ന്ന് അഭിഭാഷകനെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഹാരിഷ് ടണ്ഠന്‍, ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് ഇദ്ദേഹം സമീപിച്ചത്. ഇതോടെ ജസ്റ്റിസ് ഗംഗോപാധ്യായയുടെ വിധി ബെഞ്ച് താല്‍ക്കാലികമായി പിന്‍വലിച്ചു.

അതേസമയം ജസ്റ്റിസ് ഗംഗോപധ്യായയുടെ ബെഞ്ചിന് മുന്നിലുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ബാര്‍ അസോസിയേഷന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ടിഎസ് ശിവജ്ഞാനത്തെ സമീപിച്ചിരുന്നു. അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ ജസ്റ്റിസ് ഗംഗോപധ്യായ മാപ്പ് പറയണമെന്നും അതുവരെ അദ്ദേഹത്തിന്റെ ബെഞ്ചിലെ കേസുകളുമായി സഹകരിക്കില്ലെന്നും ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

advertisement

Also read-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം തടവ്; സ്ഥാനം നഷ്ടമാകും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വര്‍ഷമാദ്യമാണ് വാദം കേള്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗംഗോപധ്യായ നടത്തിയ ടിവി അഭിമുഖം ചര്‍ച്ചയായത്. ബംഗാള്‍ സ്‌കൂള്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് രംഗത്തെത്തിയിരുന്നു. '' തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളില്‍ അഭിമുഖം നല്‍കാന്‍ ജഡ്ജിമാര്‍ക്ക് യാതൊരു അധികാരവുമില്ല,'' എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. ശേഷം കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Law/
ചിരിച്ച അഭിഭാഷകനെ കോടതിയലക്ഷ്യത്തിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; ജഡ്ജിയെ ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ
Open in App
Home
Video
Impact Shorts
Web Stories