പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം തടവ്; സ്ഥാനം നഷ്ടമാകും

Last Updated:

തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എല്‍എല്‍എ രാംജുലാര്‍ ഗോണ്ടിന് 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ സോനബാന്ദ്രയിലെ എം.പി-എംഎല്‍എ കോടതിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട്, സെഷന്‍ ജഡ്ജ് അഹ്‌സാന്‍ ഉള്ള ഖാന്‍ ആണ് ശിക്ഷവിധിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഗോണ്ടിന്റെ എംഎല്‍എ സ്ഥാനം നഷ്ടമാകും. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണം. ഇത് ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി നല്‍കണം. ദുദ്ദി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാംദുലാര്‍ ഗോണ്ട്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഡിസംബര്‍ 12-ന് കോടതി വിധിച്ചിരുന്നു.
ഒന്‍പത് വര്‍ഷം മുമ്പ് സംഭവിച്ചത് എന്ത്?
2014-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ എന്നീ കേസുകളാണ് പ്രതിക്കെതിരേ ചുമത്തിയത്. ആ സമയത്ത് ഗോണ്ട് എംഎല്‍എ ആയിരുന്നില്ല. അതേസമയം, ഇയാളുടെ ഭാര്യ ഗ്രാമ പ്രധാന്‍ ആയിരുന്നു. പോക്‌സോ കോടതിയിലാണ് കേസിന്റെ വിചാരണ ആദ്യം നടന്നത്. ദുദ്ദി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഗോണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കേസ് എംപി-എംഎല്‍എ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതിക്ക് കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. അതിജീവിത ഇപ്പോള്‍ വിവാഹിതയും എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയുമാണെന്നും കുടുംബത്തിന്റെ സംരക്ഷണം ഗോണ്ട് ഏറ്റെടുക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിധിയില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ സംതൃപ്തി രേഖപ്പെടുത്തി. നീണ്ട പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം തടവ്; സ്ഥാനം നഷ്ടമാകും
Next Article
advertisement
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി.

  • ഡിഡിഇയുടെ റിപ്പോർട്ടിൽ അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

  • കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം ബഹളത്തിലും ലാത്തിച്ചാർജിലുമാണ് സമാപിച്ചത്.

View All
advertisement