തുടർന്ന് രോഗികൾക്കുള്ള എല്ലാ കുറിപ്പടികളിലും മെഡിക്കൽ - ലീഗൽ റിപ്പോർട്ടുകളിലും കഴിയുമെങ്കിൽ ക്യാപിറ്റൽ ലെറ്ററിലോ അല്ലെങ്കിൽ ടൈപ്പ് ചെയ്തോ നൽകാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. ഡോക്ടർമാർ എഴുതുന്നത് വായിക്കാൻ നീതിന്യായ സംവിധാനങ്ങൾ കഷ്ടപ്പെടേണ്ട അവസ്ഥ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
advertisement
കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എഴുതിയ ഡോക്ടർ ഓൺലൈനായി ഹാജരായി റിപ്പോർട്ട് വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിലൂടെയാണ് പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് കോടതി സ്ഥിരീകരിച്ചത്.
കോടതിക്ക് മുന്നിൽ എത്തുന്ന പല കേസുകളിലും ഡോക്ടർമാർ മെഡിക്കൽ - ലീഗൽ റിപ്പോർട്ടുകൾ അലക്ഷ്യമായും വായിക്കാനാകാത്ത വിധത്തിലുള്ള കൈയക്ഷരത്തിലും എഴുതുന്നത് മൂലം കേസുകളിൽ റിപ്പോർട്ടുകൾ വായിച്ച് ഒരു തീരുമാനത്തിലെത്താൻ കോടതി കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുവെന്നും ജസ്റ്റിസ് എസ്.കെ പാണിഗ്രഹി നിരീക്ഷിച്ചു. സാധാരണക്കാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും മനസ്സിലാകാത്ത തരത്തിൽ എഴുതുന്നത് ഡോക്ടർമാരുടെ ഒരു ഫാഷനായി മാറി എന്നും കോടതി പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മരുന്നിന്റെ കുറിപ്പടികളും ക്യാപിറ്റൽ ലെറ്റർ അല്ലെങ്കിൽ വ്യക്തമായ കൈയക്ഷരത്തിലോ എഴുതാനുള്ള നിർദ്ദേശം സംസ്ഥാനത്തെ ഡോക്ടർമാർക്ക് നൽകാൻ ഒഡിഷ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ജനുവരി 4 ന് ഹൈക്കോടതി ഉത്തരവിട്ടു.