വീണയ്ക്ക് തിരിച്ചടി; SFIO അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് എക്സാലോജിക്കിനെതിരെ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത്. ഇതിൽ കേരള ഹൈക്കോടതിയിൽ വാദം നടക്കവെയാണ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
എക്സാലോജിക്കിനെതിരായ അന്വേഷണം ശൂന്യതയിൽ നിന്നുണ്ടായതല്ല. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടിൽ എട്ട് ക്രമക്കേടുകളുണ്ടെന്ന് കർണാടക ഹൈക്കോടതിയുടെ വിധി പകർപ്പിൽ വ്യക്തമാക്കുന്നു. ആര്‍ഒസി റിപ്പോർട്ടിന്റെ വിശദാംശങ്ങളും വിധി പകർപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്. അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവിൽ എക്സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരമായതിനാല്‍ ഹർജി തള്ളുന്നുവെന്നാണ് വിധിയിലുള്ളത്.
advertisement