TRENDING:

മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി

Last Updated:

നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മീഡിയ വണ്‍ വാര്‍ത്താ ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ  പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.
advertisement

Also Read- മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ആവർത്തിച്ച് സർക്കാർ

മീഡിയ വണ്ണിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിലക്ക് നീക്കിയത്‌. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത്‌ ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി  കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Law/
മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories