മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ആവർത്തിച്ച് സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ മദ്യപിച്ചതായി കണക്കാക്കാമെന്ന് മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ പ്ളീഡർ എസ് യു നാസർ ചൂണ്ടിക്കാട്ടി
കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. ദൃക്‌സാക്ഷികളും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഈ മൊഴി തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിച്ചില്ല. കൂടാതെ വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ മദ്യപിച്ചതായി കണക്കാക്കാമെന്ന് മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ പ്ളീഡർ എസ് യു നാസർ ചൂണ്ടിക്കാട്ടി.
Related News- ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തിയുള്ള വിചാരണക്ക് ഉത്തരവിടണമെന്നും നരഹത്യ കുറ്റം ഒഴിവാക്കിയുള്ള സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സർക്കാര്‍ ആവശ്യപ്പെട്ടു. കേസിൽ സർക്കാരിന്റെ റിവിഷൻ ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്ന് വിചാരണ കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ റിവിഷൻ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയാൻ മാറ്റി .
Location :
Kochi,Ernakulam,Kerala
First Published :
April 04, 2023 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ആവർത്തിച്ച് സർക്കാർ