സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ വിവിധ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ട് നേരത്തെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേരളം,തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്.
റോബിന്‍ തിരികെ കേരളത്തിലേക്ക്; 10000 രൂപ പിഴയടച്ചതിന് പിന്നാലെ തമിഴ്നാട് എംവിഡി ബസ് വിട്ടുനല്‍കി
advertisement
കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ നികുതി പിരിക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.ഇതോടെയാണ് ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയത്.
അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട 94 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് തുടങ്ങിയ തർക്കവിഷയങ്ങൾ ഈ ഹർജിയുടെ ഭാഗമല്ല.
പ്രവേശന നികുതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച വാഹന ഉടമകളില്‍ നിന്ന് നികുതി ഈടാക്കില്ലെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരും പ്രവേശന നികുതി ഈടാക്കില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ റോബിന്‍ ബസ് ഉടമ ഗിരീഷ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ പ്രവേശന നികുതി ഈടാക്കില്ല.