റോബിന്‍ തിരികെ കേരളത്തിലേക്ക്; 10000 രൂപ പിഴയടച്ചതിന് പിന്നാലെ തമിഴ്നാട് എംവിഡി ബസ് വിട്ടുനല്‍കി
- Published by:Arun krishna
- news18-malayalam
Last Updated:
ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വീസ് നടത്തുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.
പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമ ഗിരീഷിന് വിട്ടുനല്‍കാന്‍ തമിഴ്നാട് എംവിഡി തീരുമാനിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് വിട്ടുനല്‍കിയത്.
ഞായറാഴ്ചയായിരുന്നു റോബിന്‍ ബസ് തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്തത്. ചാവടി ചെക്പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷമാണ് ബസ് കസ്റ്റഡിയിലെടുത്ത് ആർടി ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വീസ് നടത്തുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.
advertisement
ശനിയാഴ്ചയും റോബിൻ ബസിന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70,410 രൂപയായിരുന്നു പിഴയിട്ടത്. ഇതേദദിവസം തന്നെ കേരളത്തിൽ നാലിടങ്ങളിലായി 37,500 രൂപയോളവും ബസിന് പിഴയിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Coimbatore,Tamil Nadu
First Published :
November 21, 2023 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോബിന്‍ തിരികെ കേരളത്തിലേക്ക്; 10000 രൂപ പിഴയടച്ചതിന് പിന്നാലെ തമിഴ്നാട് എംവിഡി ബസ് വിട്ടുനല്‍കി