പ്രസ്തുത ഭൂമി 2016 മുതൽ ആം ആദ്മി പാർട്ടിയുടെ കൈവശമാണുള്ളതെന്ന് ഡൽഹി സർക്കാരിൻ്റെ നിയമ സെക്രട്ടറി ഭരത് പരാശർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യവും പാർട്ടി ഓഫീസിനായി മറ്റൊരു ഭൂമി അനുവദിക്കണമെന്നും ലാൻഡ് ആൻ്റ് ഡെവലപ്‌മെൻ്റ് ഓഫീസറെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇത് ഒരു മന്ത്രി താമസിച്ചിരുന്ന ബംഗ്ലാവ് ആയിരുന്നു. അത് പിന്നീട് രാഷ്ട്രീയ പാർട്ടി കൈവശം വയ്ക്കുകയായിരുന്നു എന്ന് നിയമ സെക്രട്ടറി ബെഞ്ചിനെ അറിയിച്ചു.
advertisement
അതേസമയം ഭൂമി, ഡൽഹി ഹൈക്കോടതിക്കായി എപ്പോൾ തിരികെ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ ഡൽഹി സർക്കാരിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഈ സർക്കാർ ഭൂമി ഹൈക്കോടതിക്ക് തന്നെ തിരികെ നൽകണമെന്നും ബെഞ്ച് പറഞ്ഞു. ഡൽഹി സർക്കാർ ചീഫ് സെക്രട്ടറി, ഡൽഹി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവർ ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി യോഗം വിളിച്ച് നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. വിഷയത്തിൽ വാദം കേൾക്കൽ സുപ്രീംകോടതി ഫെബ്രുവരി 19ലേക്ക് മാറ്റി.
നേരത്തെ, ഡൽഹി ഹൈക്കോടതിയ്ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഫണ്ട് നൽകുന്നതിൽ കാലതാമസം വരുത്തിയതിൽ ഡൽഹി സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.