TRENDING:

പീഡനക്കേസിലെ പരാതിക്കാരിക്ക് ചൊവ്വാദോഷമുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

Last Updated:

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് സുപ്രീം കോടതിയുടെ നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിക്ക് ചൊവ്വ ദോഷമുണ്ടോ എന്ന് പരിശോധിക്കാൻ നിര്‍ദേശിച്ച വിവാദ കോടതി ഉത്തരവ്  സുപ്രീം കോടതി റദ്ദാക്കി. അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് സുപ്രീം കോടതിയുടെ നടപടി.
advertisement

ശവഭോഗം ബലാത്സംഗമല്ല; കുറ്റകരമാക്കാൻ നിയമഭേദഗതി വേണമെന്ന് കേന്ദ്രത്തോട് കര്‍ണാടക ഹൈക്കോടതി

യുവതിക്ക് ചൊവ്വാ ദോഷം ഉള്ളതിനാലാണ് വിവാഹം ചെയ്യാതിരുന്നതെന്നായിരുന്നു പ്രതിയുടെ വാദം. ഇതേത്തുടര്‍ന്ന് ലക്‌നൗ സര്‍വകലാശാല ജ്യോതിഷ ശാസ്ത്ര വിഭാഗം മേധാവിയോടാണ് പെണ്‍കുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കുവാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ഹൈക്കോടതി നിര്‍ദേശിച്ചത്.

യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നല്‍കാൻ ലക്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ബ്രിജ് രാജ് സിംഗിന്‍റെ നേതൃത്തിലുള്ള ബെഞ്ച് ആണ് നിർദ്ദേശം നല്‍കിയത്. യുവതിക്ക് ചൊവ്വാദോഷമായതിനാൽ വിവാഹം നടത്താനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ  ചൊവ്വാ ദോഷമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ജാതകം പരിശോധിക്കാൻ കോടതി നിർദ്ദേശം നല്‍കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summery; Supreme Court stays the order passed by Allahabad High Court in which the Head of Astrology Department of Lucknow University was asked to determine if an alleged rape victim was a Mangalik by examining her Kundali.

മലയാളം വാർത്തകൾ/ വാർത്ത/Law/
പീഡനക്കേസിലെ പരാതിക്കാരിക്ക് ചൊവ്വാദോഷമുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories