വയറുവേദന
ഭക്ഷണരീതികള്‍ കാരണം വയറില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. വയറുവേദനയും ആമാശയ കാന്‍സറിന്റെ സൂചനയായിരിക്കാം. വേദന സാധാരണയേക്കാള്‍ കൂടുതലാകുകയാണെങ്കില്‍, ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
വീര്‍പ്പുമുട്ടല്‍
ആമാശയ കാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍ വയറില്‍ ഗ്യാസ് നിറയുകയും വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഇതുമൂലം വിശപ്പില്ലായ്മയും അനുഭവപ്പെടാം.
രക്തം കലര്‍ന്ന മലം
ആമാശയ കാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണം രക്തം കലര്‍ന്ന മലം ആണ്. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളിലും ഇത് ഉണ്ടാകാറുണ്ടെങ്കിലും, രക്തം കലര്‍ന്ന മലം കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
advertisement
ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നു
ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നത് അല്ലെങ്കില്‍ അനീമിയ ആമാശയ കാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ്. തല്‍ഫലമായി, നിങ്ങളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് ബലഹീനതയും ക്ഷീണവും അനുഭവപ്പെടുന്നതിന് ഇടയാക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020ല്‍ ഈ രോഗം മൂലം മൊത്തം 7,69,000 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അപകട ഘടകങ്ങള്‍ എന്തൊക്കെയാണ്?
രോഗലക്ഷണങ്ങളുടെ അവ്യക്തത കാരണം ആമാശയ കാൻസറിന്റെ അപകട ഘടകങ്ങള്‍ തിരിച്ചറിയുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. വെബ്എംഡി റിപ്പോര്‍ട്ട് പ്രകാരം, പുകയിലയുടെ ഉപയോഗം, പൊണ്ണത്തടി, ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണക്രമം, പൊടിയും പുകയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പര്‍ക്കം എന്നിവയെല്ലാം ആമാശയ അര്‍ബുദത്തിന് കാരണങ്ങളാണ്.
ആമാശയ അര്‍ബുദത്തിനുള്ള ചികിത്സ
ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്മ്യൂണോളജി അല്ലെങ്കില്‍ ഈ ചികിത്സകളുടെ സംയോജനം തുടങ്ങിവയെല്ലാം ആമാശയ കാൻസർ ചികിത്സിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളാണ്. അര്‍ബുദം ആമാശയത്തില്‍ മാത്രമായി പരിമിതപ്പെട്ട് നില്‍ക്കുകയാണോ, അതോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ചികിത്സാ മാര്‍ഗ്ഗങ്ങള്‍ നിശ്ചയിക്കുക. കൂടാതെ രോഗിയുടെ പ്രായവും ആരോഗ്യവും ചികിത്സാ മാര്‍ഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കും. അര്‍ബുദത്തിന്റെ സ്ഥാനവും ചികിത്സാ മാര്‍ഗ്ഗങ്ങളെ സ്വാധീനിച്ചേക്കാം.
(Disclaimer: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിവിധ വെബ്‌സൈറ്റുകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ന്യൂസ്18 വസ്തുതകളുടെ 100% കൃത്യത ഉറപ്പുനൽകുന്നില്ല. സംശയങ്ങൾക്കും മികച്ച ചികിത്സക്കും ദയവായി ഒരു ആരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.)