സന്തോഷവും തൃപ്തിയും എല്ലായ്പ്പോഴും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. സന്തോഷം എന്നു പറയുന്നത് ഒരു നിമിഷത്തെ അനുഭവമാണ്. അത് പെട്ടെന്ന് ഉണ്ടാകുന്നതാണ്. എന്നാൽ, സംതൃപ്തി എന്നു പറയുന്നത് ദീർഘകാലത്തേക്കുള്ള ഒരു തോന്നലാണ്. സമയമെടുത്ത് ലക്ഷ്യം നേടുന്നതാണ് തൃപ്തിയുണ്ടാക്കുന്നത്. ഒരു ലക്ഷ്യം നേടുന്നതിനു വേണ്ടി പ്രവർത്തിക്കുന്നത് മറ്റൊരു ലക്ഷ്യം സഫലമാക്കുന്നതിൽ നിന്ന് ചിലപ്പോൾ നമ്മളെ പിന്തിരിപ്പിക്കും.
സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന സമയത്താണ് ഒരാൾ ഏറ്റവുമധികം സന്തോഷിക്കുന്നതെന്നാണ് കാൻമാൻ പറയുന്നത്. എന്നാൽ, ചില പ്രത്യേക ലക്ഷ്യങ്ങളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നവർ സന്തോഷങ്ങൾക്കായി സമയം കണ്ടെത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
advertisement
നമ്മൾ പറയുന്നതു പോലെ സന്തോഷിക്കാൻ നമുക്ക് താൽപര്യമില്ലെന്ന് തന്നെയാണ് കാൻമാൻ പറയുന്നത്.
"സന്തോഷത്തിന്‍റെ പരമാവധിയിൽ എത്തണമെന്ന് ആർക്കും ആഗ്രഹമില്ലെന്ന് കാൻമാൻ പറയുന്നു. ആളുകൾ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് ഇതിൽ നിന്ന് അറിയാൻ കഴിയില്ല. അവർ ശരിക്കും ആഗ്രഹിക്കുന്നത് ജീവിതത്തിൽ അവരുടെ സംതൃപ്തി ഇരട്ടിയാക്കാനാണ്. അതു തന്നെ സന്തോഷജീവിതം നയിക്കുന്നതിൽ നിന്ന് വേറിട്ട ദിശകളിലേക്ക് ആളുകളെ നയിക്കുന്നു. സംതൃപ്തി എന്നു പറയുന്നത് പലപ്പോഴും താരതമ്യപ്പെടുത്തലുകളെ ആശ്രയിച്ചാണ്. ജീവിതത്തിലെ തൃപ്തി എന്നു പറയുന്നത് ലക്ഷ്യങ്ങൾ നേടുന്നത് സംബന്ധിച്ചും പ്രതീക്ഷകളെയും ആശ്രയിച്ചാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ഒരു പാർപ്പിടവും വസ്ത്രവും ആഹാരവും ഉൾപ്പെടുന്ന അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നുണ്ടെങ്കിൽ ഈ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെ പോലെ നിങ്ങൾക്കും സന്തോഷിക്കാവുന്നതാണ്. സന്തോഷം എന്നതിനെ ഒരിക്കലും ജീവിതത്തിലെ തൃപ്തിപ്പെടലുകളുമായി ബന്ധിപ്പിക്കരുത്. പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കുമ്പോൾ സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും അത് മറ്റു ചില കാരണങ്ങളാൽ ഇല്ലാതെയാക്കിയവർ ആയിരിക്കും മിക്കവരും.
തൃപ്തി അല്ലെങ്കിൽ സംതൃപ്തി എന്നു പറയുന്നത് പൂർവകാല പ്രാധാന്യമുള്ളതാണ്. എന്നാൽ, സന്തോഷമെന്നത് വർത്തമാന സമയത്ത് നമുക്ക് ലഭിക്കുന്നതാണ്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലായ്പോഴും പോസിറ്റീവ് ഫീലിംഗ്സ് നൽകുന്നതായിരിക്കില്ല. വൈകാരികാനുഭവം കടന്നുപോകും. എന്നാൽ, ഓർമകൾ തങ്ങിനിൽക്കും. നമ്മുടെ ആരുടെയും എല്ലാ സന്തോഷനിമിഷങ്ങളും നമുക്ക് ഓർമ്മയില്ല. സന്തോഷനിമിഷങ്ങൾ എല്ലായ്പ്പോഴും ക്യാമറയിൽ പകർത്താൻ കഴിയുകയുമില്ല. അതുകൊണ്ട് അതും കടന്നുപോകുന്നു.
യാത്രയ്ക്ക് പോകുമ്പോൾ അത് സന്തോഷപ്രദമാക്കുക എന്നതിനേക്കാൾ അത് ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒന്നാക്കി മാറ്റാനാണ് നമ്മൾ ശ്രമിക്കുക. നിമിഷങ്ങളെ ആ സമയം ആസ്വദിക്കുന്നതിനു പകരം അത് ക്യാമറയിൽ പകർത്താനായിരിക്കും മിക്കവരും യാത്രാവേളകളിൽ ശ്രമിക്കുക. നിലവിലെ സോഷ്യൽ മീഡിയ സംസ്കാരമാണ് അതിന് പ്രധാന ഉദാഹരണം.
നമ്മൾ സ്വയം സന്തോഷിക്കുന്നതിനു പകരം നമ്മൾ സന്തോഷവാന്മാരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് ഒപ്പം സമയം ചെലവഴിക്കുന്നതിന് പകരം സോഷ്യൽമീഡിയയിലെ സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും സന്തോഷിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. പലരെയും ഇത് പലപ്പോഴും അസ്വസ്ഥമാക്കുന്നുമുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ സൗഹൃദത്തിലാണ് നമ്മൾ സന്തോഷിക്കുന്നത്.
