കുടകിന്റെ സൗന്ദര്യം മാടിവിളിക്കുന്നു

webtech_news18 , News18 India
ഇന്ത്യയുടെ സ്കോട്ട് ലാൻഡ് എന്ന് അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് കൂർഗ് അല്ലെങ്കിൽ കുടക്. പ്രകൃതി രമണീയത കൊണ്ട് തന്നെയാണ് കുടകിന് സ്കോട്ട് ലാൻഡ് ഓഫ് ഇന്ത്യ എന്ന പേര് ലഭിച്ചിരിക്കുന്നത്. കർണാടകയുടെ തെക്ക് പടിഞ്ഞാറായി കാണപ്പെടുന്ന ഗ്രാമീണ മേഖലയാണ് കുടക്. കുടകിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് തങ്ങാൻ സൗകര്യമുള്ള അഞ്ച് സ്ഥലങ്ങൾ ഇവയാണ്.പശ്ചിമഘട്ടം


ഗോണികോപ്പ
ബംഗളൂരുവിൽ നിന്ന് 270 കിമീ അകലെയാണ് ഗോണികോപ്പ. തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ് ഗോണികോപ്പ സമ്മാനിക്കുന്നത്. ഗോണികോപ്പയിലെ ക്യാംപിംഗ് അനുഭവം വിനോദ സഞ്ചാരികളെ അതിശയിപ്പിക്കുക തന്നെ ചെയ്യും. കടുത്ത വനമേഖലയിലാണ് ക്യാംപുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള ബ്രഹ്മഗിരി മലനിരകളുടെ കാഴ്ച യുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.വിരാജ്പേട്ട്
കൂർഗ് യാത്രയിൽ ക്യാംപിംഗിന് പറ്റിയ മറ്റൊരു സ്ഥലമാണ് വിരാജ് പേട്ട്. പ്രകൃതിയുടെ മടിത്തട്ടിൽ , കാപ്പിത്തോട്ടങ്ങൾക്കും അടയ്ക്ക തോട്ടങ്ങൾക്കുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, റൈഫിൾ ഷൂട്ടിംഗ്, ക്യാംപ് ഫയർ, ക്രിക്കറ്റ് കളി, ബാഡ്മിന്റൺ, വോളിബോൾ എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ട്. പ്രകൃതി സൗകര്യം ആസ്വദിക്കുന്നതിനൊപ്പം പരമ്പരാഗത കുടക് ഭക്ഷണം ആസ്വദിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.മദികേരി
മദികേരിയിലെ ട്രെക്കിംഗ്, ക്യാംപിംഗ് അനുഭവങ്ങൾ ഈ മേഖലയിലെ പ്രാദേശിക ജീവിതത്തെ അടുത്തറിയാൻ സഹായിക്കും. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരുവിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കാപ്പി ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണിത്. വ്യത്യസ്തങ്ങളായ കാപ്പി ഇവിടെ ലഭിക്കും. സിപ് ലൈനിംഗ്, റാപ്പെല്ലിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ഇവിടെ സൗകര്യമുണ്ട്.കുശാൽനഗർമദികേരിയിൽ നിന്ന് 34 കിമീ അകലെയാണ് കുശാൽ നഗർ. കാപ്പിത്തോട്ടങ്ങളുടെ ഇടയിലാണ് ഈ പ്രദേശം. സൈക്ലിംഗ്, ട്രെക്കിംഗ്, റോപ്പ് ക്ലൈമ്പിംഗ്, സ്മാരകങ്ങൾ കാണാനുള്ള സൗകര്യം എന്നിവ ഇവിടെ ഉണ്ട്.
>

Trending Now