ഓഡിഷൻ മുതൽ പത്തിലധികം റൗണ്ടുകൾ കടന്നാണ് ഈ കൊച്ചു മിടുക്കി സെമി ഫൈനലിൽ എത്തിയത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് സെമി ഫൈനൽ. ബിജിടി എന്ന ആപ് ഡൗൺലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്താം. ഓരോ ഫോണിൽ നിന്നും 5 വോട്ടുകൾ ചെയ്യാം. സെമി ഫൈനലിൽ 8 പേരാണ് ആകെ മത്സരിക്കുന്നത്.
വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന ഒരാളും പ്രേക്ഷക വോട്ടിംഗിലൂടെ എത്തുന്ന മറ്റൊരാളും ഒക്ടോബറിലെ ഫൈനലിൽ മാറ്റുരയ്ക്കും. കൊല്ലം സ്വദേശികളായ ഡോ. ബിനുവിൻ്റെയും രഞ്ജിതയുടെയും മകളാണ് പത്തു വയസുകാരി സൗപർണിക.
advertisement
ഓഡിഷനിൽ സൗപർണിക പാടിയ 'ദ ഗ്രേറ്റസ്റ്റ് ഷോമാൻ' എന്ന വിഖ്യാത ചിത്രത്തിലെ 'നെവർ ഇനഫ് 'എന്ന ഗാനം വൈറലായിരുന്നു. വിധി കർത്താക്കളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സൗപർണിക കാഴ്ചവെച്ചത്. എ. ആർ റഹ്മാനടക്കം സൗപർണികയെ അഭിനന്ദിച്ചിരുന്നു.
യുകെയിൽ നിരവധി സംഗീത പരിപാടികളിൽ സൗപർണിക കഴിവ് തെളിയിച്ചിട്ടുണ്ട്. സൗപർണിക നായർ എന്ന പേരിൽ യൂട്യൂബ് ചാനലും ഈ മിടുക്കിക്കുണ്ട്. സ്വപർണിക നാടിൻ്റെ അഭിമാനമാകുന്ന വാർത്ത കേൾക്കാൻ കേരളം കാത്തിരിക്കുകയാണ്.